ad
Deshabhimani

 നൗഷാദ് അലിയുടെ നോമിനിയെ വെട്ടി വി എസ് ജോയി

തമ്മിലടിച്ച് എംഎൽഎമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2026, 12:13 AM | 1 min read

പൊന്നാനി

എംഎൽഎമാരായ വി എസ്‌ ജോയിയും എം ന‍ൗഷാദ്‌ അലിയും തമ്മിലുള്ള പോര് മുറുകുന്നു. പൊന്നാനി കെഎസ്ആർടിസി സബ് ഡിപ്പോയിലെ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റിയിയിലേക്ക്‌ ന‍ൗഷാദ്‌ അലി നൽകിയ പേര്‌ വി എസ്‌ ജോയി വെട്ടി. നൗഷാദ് അലി നിർദേശിച്ച കോൺഗ്രസ്‌ പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ വടമുക്കിനുപകരം മന്ത്രിയുടെ മുൻ സ്റ്റാഫും ഡിസിസി സെക്രട്ടറിയുമായ അഡ്വ. പി നസറുള്ളയെയാണ്‌ ഉൾപ്പെടുത്തിയത്‌. പൊന്നാനിയിലെ കോൺഗ്രസും നൗഷാദ് അലി എംഎൽഎയും മുസ്‌തഫയെയാണ്‌ ഡിസിസിയോട്‌ ശുപാർശചെയ്‌തത്‌. എന്നാൽ നൗഷാദ് അലിയുമായി ഉടക്കിനിൽക്കുന്ന ഡിസിസി പ്രസിഡന്റുകൂടിയായ ജോയി നസറുള്ളയെ നിർദേശിക്കുകയായിരുന്നു. ഇതോടെ വെട്ടിലായ നൗഷാദ് അലി കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം പ്രതിനിധിയായി മുസ്തഫ വടമുക്കിനെ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റിയിൽ എത്തിച്ചു. എന്നാൽ ഇതും വിവാദമായി. കോൺഗ്രസ്‌ നേതാവിനെ കേരളാ കോൺഗ്രസ് ജേക്കബിന്റെ പ്രതിനിധിയാക്കിയത് പാർടിയെ അവഹേളിക്കലാണെന്ന്‌ ഒരുവിഭാഗം പറയുന്നു. കഴിഞ്ഞ 24ന് ചേർന്ന ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റിയിൽ മുസ്തഫ വടമുക്ക് കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം പ്രതിനിധിയായാണ്‌ പങ്കെടുത്തത്‌. പൊന്നാനി ഡിപ്പോയിലെ കമ്മിറ്റിയിലേക്ക്‌ പുറത്തുനിന്നുള്ള ഒരാളെ ഉൾപ്പെടുത്തിയതിൽ പ്രദേശത്തെ കോൺഗ്രസിലും അമർഷം പുകയുന്നുണ്ട്. പി ടി അജയ്‌മോഹന്റെ വിശ്വസ്തനായ മുസ്തഫ നിലവിൽ നൗഷാദ് അലിയുടെയും പക്ഷത്താണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home