ad
Deshabhimani

മധുരിക്കും ഓണക്കാഴ്‌ചകൾ

a
വെബ് ഡെസ്ക്

Published on Aug 22, 2026, 12:21 AM | 1 min read

മലപ്പുറം

അടപ്രഥമൻ കേക്ക്‌, പാലട ലാറ്റേ, ഉരുളി കേക്ക്‌... മധുര വിപണിയിലെ ഓണക്കാഴ്‌ചകൾ അൽപ്പം ട്രെൻഡിയാണ്‌. ഓണരുചികളിലുള്ള കേക്കുകളും മിഠായികളും പലഹാരങ്ങളും ഒരുക്കിയാണ്‌ വിപണി ഓണം വർണാഭമാക്കുന്നത്‌. ഓണം തീമിലുള്ള പൂക്കളം കേക്ക്‌, ഓട്ടുരുളി കേക്ക്‌, ഓണസദ്യ കേക്ക്‌, വിവിധ പായസം കേക്കുകൾ എന്നിവ ഇത്തവണയും വിപണിയിലുണ്ട്‌. ഫ്യൂഷൻ ഭക്ഷണപ്രേമികൾക്കായി ഒരുക്കിയ പാലട ലാറ്റേ (latte), പാലട ഫ്രാപ്പൈ (frappe) എന്നിവയാണ്‌ വിപണിയിലെ പുതിയ താരങ്ങൾ. ഭൂരിഭാഗം കഫേകളും കേക്ക്‌ ഒ‍ൗട്ട്‌ലെറ്റുകളും വ്യത്യസ്തമായ മറ്റ്‌ മധുരവിഭവങ്ങളും ഒരുക്കിയിട്ടുണ്ട്‌. കാണാൻ താമരപോലെയുള്ള ലോട്ടസ് ബൺ ഉൾപ്പെടെയുള്ള വിഭവങ്ങളും റെഡിയാണ്‌. ഓൺലൈൻ വിപണിയിലും വിൽപ്പന സജീവം. മധുരപലഹാരങ്ങളുടെ ഗിഫ്റ്റ്‌ ഹാംപറുകൾക്കും ഓണം തീം ഗിഫ്‌റ്റ്‌ ഹാംപറുകൾക്കുമാണ്‌ കൂടുതൽ ആവശ്യക്കാർ. 900 രൂപമുതലുള്ള ഹാംപറുകളാണ്‌ വിൽപ്പനക്കുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home