നിറമരുതൂർ സഹകരണ ബാങ്ക് ജീവനക്കാരുടെ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

നിറമരുതൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ ദേശാഭിമാനി വരിസംഖ്യ ഇ ജയൻ ഏറ്റുവാങ്ങുന്നു
താനൂർ
നിറമരുതൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ദേശാഭിമാനി വാർഷിക വരിക്കാരായി. അക്ഷരമുറ്റം പദ്ധതിയിൽ നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് 10 പത്രം സമ്മാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയൻ വരിസംഖ്യ ഏറ്റുവാങ്ങി. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കെ പി ഇബ്രാഹിം തുക കൈമാറി. സിപിഐ എം ഏരിയാ സെക്രട്ടറി സമദ് താനാളൂർ, നിറമരുതൂർ സൗത്ത് ലോക്കൽ സെക്രട്ടറി സി മോഹനൻ, പഞ്ചായത്തംഗം കെ ആർ ശാന്തമ്മ, ബാങ്ക് സെക്രട്ടറി വി കെ ചന്ദ്രൻ, വിനു വള്ളിക്കാഞ്ഞിരം എന്നിവർ പങ്കെടുത്തു.









0 comments