ഗോൾഡൻ ബട്ടര്‍ഫ്ലൈസ്

മലപ്പുറം
സംസ്ഥാന നീന്തല്‍ മത്സരത്തില്‍ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായി ജില്ലാ ടീം 21 മെഡലുകള്‍ നേടി. വ്യക്തിഗത ഇനത്തില്‍ മാളവിക രന്‍ജിത് 100 മീ, 200 മീ ബട്ടര്‍ഫ്ലൈ ഇനത്തില്‍ ഗോള്‍ഡ് മെഡലും 200 മീറ്റർ ഫ്രീസ്റ്റൈലില്‍ വെങ്കലലും 50 മീ ബട്ടര്‍ഫ്ലൈ ഇനത്തില്‍ വെള്ളിയും നേടി. വ്യക്തിഗത ഇനത്തില്‍ ടി എ ഹര്‍ഷ് ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും വൈഷ്ണവ് എസ് ജിമ്മി ഒരു വെള്ളിയും മൂന്ന് വെങ്കലവും ഗ്രൂപ്പ് ഇനത്തില്‍ ഒരു വെങ്കലവും നക്ഷത്ര സമിത് ഒരു വെങ്കലവും നേടി. 400 മീ ഫ്രീസ്റ്റൈല്‍ റിലേയില്‍ പെൺകുട്ടികളിൽ അമേയ കെ പ്രദിപ്, ഹന്ന മറിയം ബേബി, എസ് നിസ്വാന, എൻ പി ആരാധ്യ എന്നിവരടങ്ങിയ ടീം വെങ്കലം നേടി. ആൺകുട്ടികളിൽ യു നസീന്‍, യു നിഹാന്‍, മുഹമ്മദ് റൈഫ്, വൈഷ്ണവ് എസ് ജിമ്മി എന്നിവരടങ്ങുന്ന ടീമും വെങ്കലം നേടി. ഗ്രൂപ്പ് മൂന്നില്‍ ബോയ്സ് വിഭാഗം റിലേയില്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍, ടി ശ്രീയാന്‍, ദേവ് നരേന്‍ ജിതേഷ്, സ്റ്റെവിന്‍ ജോസഫ് എന്നിവരടങ്ങുന്ന ടീം മൂന്നാംസ്ഥാനം നേടി. മെഡല്‍ പട്ടികയില്‍ ജില്ലാ സബ്ജൂനിയര്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളില്‍ നാലാം സ്ഥാനം കരസ്ഥമാക്കി. കലിക്കറ്റ് സര്‍വകലാശാലാ സ്വിമ്മിങ് അക്കാദമിയില്‍ മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ ജെ സി മധുകുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ നേട്ടം.










0 comments