Deshabhimani

ആശിച്ചപോലെ ആലങ്കോട്

aa
avatar
വി സെയ്‌ദ്‌

Published on Sep 15, 2025, 12:32 AM | 2 min read

ചങ്ങരംകുളം

സംസ്ഥാനപാതയില്‍ ചങ്ങരംകുളം ടൗണിനോടുചേര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്നൊരു ബഹുനില കെട്ടിടമുണ്ട്‌. ആരും ഒന്ന്‌ നോക്കിപ്പോകും. മൂന്നുനിലകളില്‍ അത്യാധുനിക സൗകര്യത്തോടെ പണിതുയർത്തിയത്‌ ആലങ്കോട് പഞ്ചായത്ത് ഓഫീസാണ്‌. ഒന്നര വര്‍ഷംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്‌. ഉദ്ഘാടനം നാട് ഏറ്റെടുത്ത്‌ ഉത്സവമാക്കി. അത്രമേൽ നാട്‌ ആഗ്രഹിച്ച മാറ്റമാണിത്‌. 40 വര്‍ഷത്തോളം യുഡിഎഫ് ഭരിച്ചിരുന്ന ആലങ്കോട് പഞ്ചായത്തിന്റെ ഓഫീസ് കെട്ടിടം കാലങ്ങളായി ശോച്യാവസ്ഥയിലായിരുന്നു. എല്‍ഡിഎഫ് ഭരണസമിതി അധികാരത്തിലെത്തിയതാണ്‌ വഴിത്തിരിവായത്‌. നാലുകോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിച്ചു. കെ സ്മാര്‍ട്ട് സംവിധാനത്തിലൂടെ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാൻ ഡിജിറ്റലൈസ് ചെയ്ത ഫ്രണ്ട് ഓഫീസ് സംവിധാനമുണ്ട്‌ പുതിയ പഞ്ചായത്ത്‌ ഓഫീസിൽ. വിശാലമായ ശീതീകരിച്ച കോണ്‍ഫറന്‍സ് റൂം, എന്‍ജിനിയറിങ് വിഭാഗം എന്നിവയ്‌ക്കുപുറമെ തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത കര്‍മസേന തുടങ്ങിയ വിഭാഗങ്ങള്‍ക്കും പ്രത്യേക സൗകര്യമൊരുക്കിയാണ്‌ കെട്ടിടം നിര്‍മിച്ചത്.



ആലങ്കോട്ടെ നേട്ടങ്ങൾ

  • ചിയ്യാനൂരിലെ ചിറക്കുളം ഹാപ്പിനസ് പാർക്ക്

  • കേരളത്തിന് തന്നെ മാതൃകയായ ചിയ്യാനൂർ ചിറക്കുളം ഹൈടെക് അങ്കണവാടി കെട്ടിടം

  • 1000 സ്ക്വയർ ഫീറ്റിൽ സ്വന്തമായി എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള എംസിഎഫ് കെട്ടിടം

  • കൺവെയർ ബെൽറ്റ് ഷ്രെഡിങ്‌ യൂണിറ്റ്

  • വിദ്യാഭ്യാസരംഗത്ത് വിജയം കൈവരിച്ച പഞ്ചായത്തിലെ എല്ലാ വിദ്യാർഥികൾക്കും *ദിശ എന്ന പേരിൽ നാലുവർഷവും അനുമോദനം നൽകി

  • ഭിന്നശേഷി കലോത്സവം

  • 2024-–25 വർഷത്തിലെ സംസ്ഥാന സർക്കാരിന്റെ കായകൽപ്പം അവാർഡ്

  • ഹരിത കർമസേന അംഗങ്ങൾക്ക് ആവശ്യമായ യൂണിഫോം അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി

  • ജില്ലയിലെത്തന്നെ മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമസേന

  • സർക്കാർ എയ്ഡഡ് സ്കൂളുകളിലേക്ക് ബെഞ്ച്, ഡെസ്ക്, പാത്രങ്ങൾ എന്നിവ നൽകി

  • മുഴുവൻ സർക്കാർ സ്കൂളുകളിലും പാചകപ്പുരകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ നിർമിച്ചു

  • ലൈഫ് ഭവന പദ്ധതിയിൽ കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്ത്‌

  • 318 വീടുകൾ നിർമിച്ചു. നൂറോളം വീടുകൾ നിർമാണത്തിൽ




a

യാഥാർഥ്യമാക്കിയത്‌ ഒട്ടേറെ വികസനം
‘‘പഞ്ചായത്ത് ഓഫീസിന് മികവുറ്റ കെട്ടിടമായി. ചിയ്യാനൂര്‍ ചിറക്കുളം ഹൈടെക് അങ്കണവാടി കേരളം ചര്‍ച്ച ചെയ്യപ്പെട്ട അങ്കണവാടിയാണ്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ അങ്കണവാടി ഒട്ടേറെ പേരാണ് ദിനംപ്രതി കാണാനെത്തുന്നത്. മനസ്സിന് സന്തോഷവും കുളിര്‍മയുമേകുന്നതാണ്‌ ചിയ്യാനൂരിലെ ഹാപ്പിനസ് പാര്‍ക്ക്. പഞ്ചായത്തില്‍ ഒട്ടേറെ വികസനംകൊണ്ടുവരാന്‍ സാധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത് ’’.
​കെ വി ഷെഹീർ ( പഞ്ചായത്ത് പ്രസിഡന്റ്‌)​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

P Rajeev.jpg

01

print edition സർക്കാരിന്‌ കൂട്ടുത്തരവാദിത്വം നഷ്ടമായി: പി രാജീവ്‌
Kerala Pravasi Sangham

02

print edition ദ്രോഹ നടപടികൾ അവസാനിപ്പിക്കണം; പ്രവാസികളുടെ കലക്ടറേറ്റ് മാർച്ച്‌ ഇന്ന്‌
Sreemathi

03

print edition സ്ത്രീശബ്ദം ചെറുകഥാ പുരസ്‌കാര വിതരണം; സാമൂഹിക പ്രശ്‌നങ്ങൾ കഥകളിലൂടെ അടയാളപ്പെടുത്തണം: പി കെ ശ്രീമതി
deshabhimani section

Recommended

Deshabhimani
Home