ad
Deshabhimani

ഒരേ മനസ്സ്‌, വേങ്ങരക്കാരൻ വരട്ടെ

a

വേങ്ങര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കലിന് പറപ്പൂർ കിഴക്കേക്കുണ്ടിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Mar 29, 2026, 12:15 AM | 1 min read

വേങ്ങര

സബാഹ്‌ക്കാ.., സ്ഥാനാർഥിയെ കാണുന്പോഴെ വേങ്ങരക്കാർ അങ്ങോട്ട്‌ചെന്ന്‌ പരിചയം പുതുക്കും. അത്രക്ക്‌ ആത്മബന്ധമുണ്ട്‌ സബാഹ്‌ കുണ്ടുപുഴക്കലുമായി വേങ്ങരക്കാർക്ക്‌. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം പ്രിയപ്പെട്ട നാട്ടുകാരനോടുള്ള സ്‌നേഹത്തിന്റെ ആഴം കാണാം. കത്തുന്ന ചൂടിലും ആവേശോജ്വല സ്വീകരണമാണ്‌ എൽഡിഎഫ് സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കലിന്‌. സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത്‌ നടന്നത്‌. എന്നാൽ വികസനങ്ങൾ മണ്ഡലത്തിൽ എത്തിക്കുന്നതിൽ എംഎൽഎ പരാജയമായിരുന്നു. തന്നെ വിജയിപ്പിച്ചാൽ വൈകിപ്പോയ വേങ്ങരയുടെ വികസനം സാധ്യമാക്കുമെന്ന്‌ സബാഹിന്റെ ഉറപ്പ്‌. ​രാവിലെ ഒന്പതിന്‌ ഒതുക്കുങ്ങൽ പൊട്ടിക്കല്ലിൽനിന്നുമാണ് ഒന്നാംഘട്ട പര്യടനം ആരംഭിച്ചത്. മുണ്ടോത്തുപറമ്പ്, പുത്തൂർ, വലിയപറമ്പ്, മേലേ കൊളമ്പ്, കൊളത്തൂപറമ്പ്, ചെറുകുന്ന്, തെങ്കോൾ, തെക്കുംമുറി, മറ്റത്തൂരങ്ങാടി, മുനമ്പത്ത്, തൊടുകുത്ത് പറമ്പ്, പറപ്പൂർ പഞ്ചായത്തിലെ കുഴിപ്പുറം കച്ചേരി ജങ്‌ഷൻ, പാലാണി, കിഴക്കേകുണ്ട്, കോട്ടപ്പറമ്പ്, റഹ്മത്ത് നഗർ, ഇല്ലിപ്പിലാക്കൽ, പുഴച്ചാൽ, പാറയിൽ, ഉണ്യാൽ, ചോലക്കുണ്ട്, പള്ളിപ്പടി, പൊട്ടിപ്പാറ, തെക്കേകുളമ്പ്, എന്നിവിടങ്ങളിലെ സ്വീകരണശേഷം വീണാാലുക്കലിൽ സമാപിച്ചു. പൊട്ടിക്കല്ലിൽ എൽഡിഎഫ് കൺവീനർ കെ ടി അലവിക്കുട്ടി ഉദ്ഘാടനംചെയ്തു. ചെയർമാൻ കെ നയീം, മുസ്തഫ കടമ്പോട്, കെ മൊയ്തീൻകുട്ടി, കെ രോഹിത്, രഞ്ജിത്, ടി കെ നൗഷാദ്, സി സൈതലവി, കെ ബിനുലാൽ, സി പി സലീം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home