ad
Deshabhimani

മനസ്സിലുണ്ടോ സ്‌ക്രീനിലെത്തും

a
വെബ് ഡെസ്ക്

Published on Sep 02, 2026, 12:05 AM | 1 min read

ചാറ്റ് ജിപിടിയിലും ജെമിനിയിലുംമാത്രം ഒതുങ്ങുന്നതല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ലോകം. ചിത്രങ്ങളും വീഡിയോകളും സംഗീതവും അവതരണങ്ങളുംവരെ സൃഷ്ടിക്കാൻ സഹായിക്കുന്ന നിരവധി എഐ സംവിധാനങ്ങൾ 
ഇന്നുണ്ട്.


​കേമനാണ്‌ ലിയനാർഡോ

എഐ ചിത്രങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് ലിയനാർഡോ എഐ (Leonardo AI). വിഷയം, പശ്ചാത്തലം, പ്രകാശം, നിറങ്ങൾ, ചിത്രത്തിന്റെ ശൈലി, ഫോട്ടോ റിയലിസ്റ്റിക് തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി, കൃത്യമായി പ്രോംപ്റ്റ് നൽകിയാൽ റിസൽട്ടും കൃത്യം. കേരളത്തിലെ പഴയ വീട്, മഴയുടെ പശ്‌ചാത്തലം, ചുറ്റും പച്ചപ്പ്, കുളത്തിൽ താമരപ്പൂക്കൾ, സന്ധ്യാസമയത്തെ പ്രകാശം ഇങ്ങനൊരു ചിത്രം വേണമെന്ന്‌ പറഞ്ഞാൽ മതി. നമ്മൾ മനസ്സിൽ വിചാരിക്കുന്ന ചിത്രം റെഡിയാവും. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രോംപ്റ്റിൽ മാറ്റങ്ങൾ വരുത്താം. ആദ്യം തന്ന വീടിന്റെ നിറം മാറ്റാം. മുറ്റത്ത് കൂടുതൽ ചെടികൾ വേണമെങ്കിൽ അതും പറയാം. സന്ധ്യാസമയം മാറ്റി പകലാക്കാം. എന്തിനും ലിയനാർഡോ റെഡി. ലിയനാർഡോ എഐയുടെ വെബ്സൈറ്റായ leonardo.ai- യിൽ അക്കൗണ്ട് സൃഷ്ടിച്ചോ ഔദ്യോഗിക ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളോ വഴി ഉപയോഗിക്കാം. ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും പുതിയ രീതിയിലേക്ക്‌ മാറ്റാനും കഴിയും. ചില ഭാഗങ്ങൾ മാറ്റുക, പുതിയവ കൂട്ടിച്ചേർക്കുക തുടങ്ങിയ കാര്യങ്ങൾക്കും എഐ സഹായിക്കും. വീഡിയോയും സൃഷ്ടിക്കാം. ലിയനാർഡോ എഐയിൽ ദിവസേന ലിമിറ്റഡ് ഫ്രീ ടോക്കണുകൾ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ചിത്രങ്ങൾ സൗജന്യമായി നിർമിക്കാം. കൂടുതൽ ക്രെഡിറ്റ്സ്, വേഗം, അധിക ഫീച്ചറുകൾ എന്നിവയ്ക്കായി പെയ്ഡ് പ്ലാനുമുണ്ട്‌. പെയ്ഡ് പ്ലാനുകൾ പ്രതിമാസം ഏകദേശം 955– 1,100 രൂപ വരും. ഓസ്‌ട്രേലിയയിൽ ആരംഭിച്ച ലിയനാർഡോ ഇന്ററാക്റ്റീവ് ആണ് ലിയനാർഡോ എഐ വികസിപ്പിച്ചത്. ഇന്ന്‌ ലിയനാർഡോ എഐ, ക്യാൻവയുടെ ഭാഗമാണെങ്കിലും സ്വതന്ത്ര പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. മിഡ്‌ ജേർണി, ഐഡിയോഗ്രാം, അഡോബ് ഫയർഫ്ലൈ എന്നീ എഐ ടൂളുകളും ചിത്രങ്ങൾ തയ്യാറാക്കാൻ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home