ad
Deshabhimani

ഇ–ബുക്ക്‌ വായിക്കൂ, പണം സന്പാദിക്കൂ !

Scam
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Sep 02, 2026, 12:56 AM | 1 min read

കൊച്ചി

പുസ്തകം വായിച്ചാൽ ഉടൻ പണം, പുസ്തകപ്രേമികൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ഓഫറുകളിലൊന്ന്‌. വായനശീലമില്ലാത്തവർവരെ കേട്ടാൽ ചാടിവീഴും. ഒരു പുസ്‌തകം വായിച്ചാൽ 25 രൂപവരെ. മൊബൈൽ ആപ്പ്‌ ഇൻസ്‌റ്റാൾചെയ്‌ത്‌ ഇ–ബുക്കുകൾ വായിച്ചാൽ പണംകിട്ടുമെന്ന്‌ പറഞ്ഞുള്ള സൈബർതട്ടിപ്പുകൾ വ്യാപിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.

1,800 രൂപമുതൽ ലക്ഷങ്ങൾവരെ ചെലവുവരുന്ന വിവിധ തലങ്ങളിലുള്ള എൻട്രി ലെവലുകൾ നൽകിയാണ്‌ ഇ–ബുക്ക്‌ വായനയുടെ പേരിലുള്ള സൈബർ തട്ടിപ്പ്‌ വ്യാപിക്കുന്നത്‌.


തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട്‌ ചെയ്‌തുകഴിഞ്ഞു. ഇത്തരം തട്ടിപ്പിൽ എറണാകുളത്ത്‌ ആർക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന്‌ പൊലീസ്‌ പരിശോധിച്ചുവരികയാണ്‌.

വാട്‌സാപ്‌ വഴി ആപ്പ്‌ ഇൻസ്‌റ്റാൾ ചെയ്യാനുള്ള ലിങ്ക്‌ അയച്ചുതന്നാണ്‌ തുടക്കം. ദിവസവും ഇ–-ബുക്കുകൾ വായിക്കുകയെന്നതാണ് ടാസ്‌ക്. പൂർത്തിയാകുന്പോൾ ഓരോന്നിനും 25 രൂപവീതം ലഭിക്കും. പുതിയ ആളുകളെ ചേർത്താൽ അവർ വായിക്കുന്ന ഓരോ പുസ്തകത്തിനും കമീഷനും ലഭിക്കും.


എന്നാൽ, സാമ്പത്തിക ഇടപാടുകൾ ആപ്പിൽമാത്രമാണ് കാണാൻ സാധിക്കുകയെന്ന്‌ പൊലീസ്‌ പറയുന്നു. ചിലർക്ക്‌ ആദ്യഘട്ടത്തിൽ ചെറിയ തുകകൾ കിട്ടിയാലും പിന്നീട്‌ ആപ്പ് പ്രവർത്തിക്കാതെയാകും. ഇതോടെയാണ്‌ തങ്ങൾ ചതിക്കപ്പെട്ടെന്ന്‌ ചേർന്നവർ മനസ്സിലാക്കുക. ഹോട്ടലുകൾക്ക് റേറ്റിങ്ങും റിവ്യൂവും നൽകുന്ന ടാസ്ക് അധിഷ്ഠിത തട്ടിപ്പുകൾക്ക് സമാനമാണ് ഇതെന്നാണ്‌ പൊലീസ്‌ കണ്ടെത്തൽ. പണം നഷ്ടമായാൽ ഉടനെ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930യിലോ വിളിച്ച്‌ പരാതി രജിസ്റ്റർ ചെയ്യുക.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home