സഹകരണ ജീവനക്കാര്‍ പ്രതിഷേധിച്ചു

കെസിഇയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്
മലപ്പുറം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (കെസിഇയു –സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ക്ഷേമപെൻഷൻ വിതരണത്തിൽനിന്ന് സഹകരണ സ്ഥാപനങ്ങളെ ഒഴിവാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ക്ഷേമപെൻഷൻ വിതരണംചെയ്ത ഇൻസെന്റീവ് അനുവദിക്കുക, സഹകരണ ജീവനക്കാരുടെ ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജൂബിലി റോഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സിവില്‍ സ്റ്റേഷന്‍ ഗേറ്റിനുമുന്നില്‍ പൊലീസ് തടഞ്ഞു. ധര്‍ണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി പത്മജ അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് പി എം വഹീദ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി പ്രസാദ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി എന്‍ ഹാരിസ് നന്ദിയും പറഞ്ഞു.










0 comments