ഈ വര ഒറിജിനലിനെ വെല്ലും

നഹീൽ കഅ്ബ ഡോർ കാലിഗ്രഫിയുമായി
സ്വന്തം ലേഖിക
മലപ്പുറം
അടുക്കളയിൽ ഉമ്മിയാേട് കൊച്ചുവർത്താനം പറഞ്ഞ് കുഞ്ഞുവരകളിൽ നിറങ്ങൾക്കൊപ്പംകൂടിയ നഹീൽ ഒടുവിൽ നേടിയത് ഏറ്റവും വലിയ കഅ്ബ ഡോർ കാലിഗ്രഫിയും അറേബ്യൻ വേൾഡ് റെക്കോഡും. തുവ്വൂർ ഈസ്റ്റ് ചെമ്പ്രശ്ശേരി സ്വദേശി ആർ പി സാദിഖ് സുഹൈലിന്റെയും എസ് സാജിതയുടെയും മകൻ സയ്യിദ് അബ്ദുൽ നഹീൽ (13)ആണ് കോട്ടൺ തുണിയിൽ 72 ഇഞ്ച് നീളവും 55 ഇഞ്ച് വീതിയുമുള്ള കഅ്ബ ഡോർ കാലിഗ്രഫി പൂർത്തിയാക്കി അറേബ്യൻ വേൾഡ് റെക്കോഡ് നേടിയത്. പരിശീലനമൊന്നും നേടാതെ നഹീൽ വരയ്ക്കുന്ന ചിത്രങ്ങൾ വൈവിധ്യം നിറഞ്ഞതാണ്. മൂന്ന് വയസ്സ് മുതൽ ചിത്രം വരയ്ക്കാനും നിറം നൽകാനും തുടങ്ങി. രണ്ടാംക്ലാസിൽ അറബിക് കാലിഗ്രഫി വരയ്ക്കാനും ആരംഭിച്ചു. ഉമ്മയോട് കഥകൾ പറഞ്ഞ് വരയ്ക്കാനാണ് നഹീലിന് ഏറെ ഇഷ്ടം. ടൈമർ സെറ്റ് ചെയ്‌ത് വരയ്ക്കുന്ന ചിത്രങ്ങൾ ഉമ്മയോടൊപ്പം കൂടുമ്പോൾ വേഗത്തിൽ പൂർത്തിയാക്കും. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, എം എ യൂസഫലി തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ ക്യാൻവാസിലേക്ക് പകർത്തി. കൊടശ്ശേരി ഗൈഡൻസ് പബ്ലിക് സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: സയ്യിദ് അബ്ദുൽ നിഹാൽ.










0 comments