ad
Deshabhimani

ജില്ലയിലെ ബാങ്കുകളിലെ 
നിക്ഷേപം 55,607 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2026, 12:15 AM | 1 min read

മലപ്പുറം

ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 2026 മാര്‍ച്ച് 31-ലെ കണക്കുപ്രകാരം 55,607 കോടിയായി. ജില്ലാതല അവലോകന സമിതിയുടെയും യോഗത്തിലാണ്‌ കണക്ക്‌ അവതരിപ്പിച്ചത്‌. 36,675 കോടിയാണ്‌ വായ്പ. ക്രെഡിറ്റ്-– ഡെപ്പോസിറ്റ് അനുപാതം 65.95 ശതമാനമാണെന്നും ഇത് നിയന്ത്രണ മാനദണ്ഡത്തേക്കാള്‍ ഉയര്‍ന്നതാണെങ്കിലും സംസ്ഥാന ശരാശരിയായ 72.88 ശതമാനത്തേക്കാള്‍ താഴെയാണെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ 610 ബാങ്ക് ശാഖകളാണ് പ്രവര്‍ത്തിക്കുന്നത്. 2025–-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക വായ്പാ പദ്ധതിയില്‍ 20,070 കോടി ലക്ഷ്യമിട്ടപ്പോള്‍ 21,619 കോടി വായ്പ വിതരണംചെയ്ത് 108 ശതമാനം നേട്ടം കൈവരിച്ചു. പ്രാഥമിക മേഖലയില്‍ 118 ശതമാനവും ദ്വിതീയ മേഖലയില്‍ 96 ശതമാനവും നേട്ടം കൈവരിച്ചപ്പോള്‍ ത്രിദീയ മേഖലയില്‍ 63 ശതമാനവുമാണ്‌ കൈവരിച്ചത്. 12 കോടി രൂപയുടെ റവന്യൂ റിക്കവറി കേസുകളാണുള്ളത്‌. റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ ബാങ്കുകൾ പ്രത്യേക റിക്കവറി ക്യാമ്പുകള്‍ സംഘടിപ്പിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും തീരുമാനിച്ചു. യോഗത്തിൽ റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത്‌ അധ്യക്ഷനായി. കാനറ ബാങ്ക് റീജിയണല്‍ ഓഫീസ്‌ അസി. ജനറല്‍ മാനേജറും റീജിയണല്‍ ഹെഡുമായ പുലിസായി കൃഷ്ണ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ലീഡ് ജില്ലാ ഓഫീസര്‍ എന്‍ എസ് അമല്‍, നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ ഭാഗവതി, ലീഡ് ജില്ലാ മാനേജര്‍ എം വി അഞ്ജനദേവ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home