ad
Deshabhimani

നീർനായ ശല്യം

താനൂരിൽ മത്സ്യകർഷകർ പ്രതിസന്ധിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2025, 12:32 AM | 1 min read

താനൂർ

പൂരപ്പുഴയിൽ നീർനായ ശല്യം രൂക്ഷമായതോടെ മേഖലയിലെ മത്സ്യകർഷകർ പ്രതിസന്ധിയിൽ. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ‘കൂടുകൃഷി' പദ്ധതിയുടെ ചുറ്റും നിർമിച്ച വലകൾ നീർനായ്‌ക്കൾ നശിപ്പിക്കുന്നതും മീനുകളെ ഭക്ഷിക്കുന്നതും നിത്യസംഭവമാണ്‌. വലകൾ നശിപ്പിക്കുന്നതോടെ മത്സ്യങ്ങൾ പുറത്തേക്ക് പോവുകയും ചെയ്യുന്നു. പരിയാപുരം ഭാഗത്ത് സുബീഷ് എം വേലായുധൻ, അതുൽ ആനന്ദ് എന്നിവരുടെ കൂട് കൃഷി കഴിഞ്ഞദിവസം നീർനായ്ക്കൾ നശിപ്പിച്ചു. പ്രദേശത്ത് മറ്റു മത്സ്യകർഷകരുടെ കൃഷികളും നശിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home