ad
Deshabhimani

"ശലഭങ്ങൾ' ഒരുങ്ങുകയായി

a

പുറത്തൂർ ബഡ്സ് സ്കൂൾ വിദ്യാർഥികൾ - പ്രവേശനോത്സവ ഒരുക്കത്തിൽ

വെബ് ഡെസ്ക്

Published on May 31, 2025, 01:03 AM | 1 min read

സ്വന്തം ലേഖിക

മലപ്പുറം

അവധിക്കാലത്തെ ആഘോഷങ്ങൾക്ക്‌ വിട നൽകി അധ്യയന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌ ശലഭങ്ങൾ. സ്‌കൂളും ക്ലാസ്‌മുറികളും അലങ്കരിച്ചും കൗതുകക്കാഴ്‌ചകൾ ഒരുക്കിയും വിദ്യാർഥികളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ബഡ്സ് സ്‌കൂൾ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും. സംസ്ഥാനത്തുതന്നെ കുടുംബശ്രീക്ക്‌ കീഴിൽ ഏറ്റവും കൂടുതൽ ബഡ്സ് സ്ഥാപനങ്ങളുള്ളത് ജില്ലയിലാണ്. 32 ബഡ്സ് സ്കൂളുകളും 35 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളുമായി 67 സ്ഥാപനങ്ങളാണുള്ളത്. ജൂൺ രണ്ടിന്‌ "ജാലകം’ എന്ന പേരിലാണ് ബഡ്‌സ്‌ പ്രവേശനോത്സവം ആഘോഷമാക്കുന്നത്‌. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ ബഡ്സ് സ്കൂളുകളിലും 18 കഴിഞ്ഞവർക്ക്‌ റീഹാബിലിറ്റേഷൻ സെന്ററുകളിലുമാണ്‌ പ്രവേശനം നൽകുന്നത്‌. പകൽസമയ പരിപാലനം, സവിശേഷ വിദ്യാഭ്യാസം, വിവിധങ്ങളായ തെറാപ്പികൾ, തൊഴിൽ പരിശീലനങ്ങൾ, അമ്മമാർക്കും കുടുംബാംഗങ്ങൾക്കുമുളള സാമൂഹിക, മാനസ്സിക പിന്തുണ, ഉപജീവന സഹായം തുടങ്ങിയവയാണ് ബഡ്സ് സ്ഥാപനങ്ങൾ മുഖേന നൽകുന്ന പ്രധാന സേവനങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home