ad
Deshabhimani

വിളയിൽ ഫസീലയുടെ ഓർമകൾ പുതുക്കി മാപ്പിള അക്കാദമി

a

ഫൈസൽ എളേറ്റിൽ ഫസീല അനുസ്മരണ പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:21 AM | 1 min read

കൊണ്ടോട്ടി

സംഗീത സ്മരണകൾക്ക് ഈണം പകർന്ന മാപ്പിളപ്പാട്ട്കലാകാരി വിളയിൽ ഫസീലയുടെ ഓർമ്മകൾ പുതുക്കി മാപ്പിള കലാ അക്കാദമി. ഫസീലയുടെ മൂന്നാം ചരമവാർഷികദിനത്തോടനുബന്ധിച്ചാണ് മാപ്പിള കലാ അക്കാദമി ജില്ലാകമ്മറ്റി വിളയിൽ ഫസീല അനുസ്മരണ സദസ്സ് സംഘടിപ്പിച്ചത്. ഓർമ്മകളുടെ ഓളങ്ങളിൽ ഇന്നും മുഴങ്ങുന്ന ആ സ്വരം ഫസീലയുടെ കലാജീവിതത്തിന്റെ അനശ്വരതവിളിച്ചോതുന്നതായി.ഫസീലയുടെകൂടെ പാടിയവരുംസഞ്ചരിച്ചവരും ഓർമ്മ ചടങ്ങിൽ ഒത്തുകുടി.സംസ്ഥാന പ്രസിഡൻ്റ് എകെ മുസ്തഫ ഉദ്ഘാടനം ചെയ്തു. മാപ്പിള സാഹിത്യ ഗവേഷകൻ ഫൈസൽ എളേറ്റിൽ അനുസ്മര പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട്അ ധ്യക്ഷനായി.അക്കാദമി ശില്പശാല കൺവീനർ ഫൈസൽ കൻമനം അനുസ്മരണ ഗാനം ആലപിച്ചു. മുക്കം സാജിത, ഇഷ്‌റത്ത് സബ, അക്കാദമി സംസ്ഥാന സെക്രട്ടറി അഷ്റഫ് പാലപ്പെട്ടി, അഷ്‌റഫ് പുളിക്കൽ, പി വി ഹസീബ് റഹ്‌മാൻ, കെ എം ശാഫി, അബുട്ടിഹാജി ചീക്കോട്, നൗഷാദ് ബാവ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home