ad
Deshabhimani

ടോൾ പ്ലാസയിൽ സൗജന്യ പാസ്‌

ലീഗ് ഓഫീസിൽ രേഖകളുമായെത്താൻ പഞ്ചായത്തംഗത്തിന്റെ വോയ്‌സ്‌ മെസേജ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 02, 2026, 12:15 AM | 1 min read

കുറ്റിപ്പുറം

ടോൾ പ്ലാസയിൽ സ‍ൗജന്യ പാസ്‌ ലഭിക്കാൻ മുസ്ലിംലീഗ് ഓഫീസിൽ രേഖകളുമായി എത്തണമെന്ന്‌ പഞ്ചായത്തംഗം. ദേശീയപാത വെട്ടിച്ചിറയിലെ ടോൾ പ്ലാസയിൽ സൗജന്യ പാസ് ലഭിക്കാനാണ്‌ ലീഗ് ഓഫീസിൽ രേഖകളുമായി എത്താൻ നിർദേശിച്ചത്‌. ആതവനാട് പഞ്ചായത്ത്‌ അഞ്ചാം വാർഡ്‌ മെമ്പറാണ്‌ വാട്‌സാപ്‌ ഗ്രൂപ്പിൽ വോയ്‌സ്‌ മെസേജ്‌ അയച്ചത്‌. ടോൾ പ്ലാസയുടെ പരിസരത്തുള്ളവർക്ക്‌ സ‍ൗജന്യ പാസ്‌ നൽകണമെന്ന ആവശ്യം നേരത്തേയുയർന്നിരുന്നു. പരിസരത്തുള്ളവർ അടുത്ത സ്ഥലങ്ങളിലേക്കടക്കം യാത്രചെയ്യുന്പോൾ വലിയ സാന്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലാണിത്‌. ടോൾ പ്ലാസയിൽ നിരന്തരമുണ്ടാകുന്ന അക്രമങ്ങൾക്കെതിരെയും പ്രദേശവാസികൾക്ക്‌ സൗജന്യ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ടും ഡിവൈഎഫ്ഐ ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തുകയും അധികൃതരുമായി ചർച്ച നടത്തുകയുംചെയ്തിരുന്നു. ഇത്‌ മുതലെടുത്താണ്‌ ലീഗ്‌ നേതാവ്‌ സ‍ൗജന്യ പാസ്‌ നൽകുന്നതിന്‌ ‘മുൻകൈ’യെടുത്തത്‌. അതേസമയം, ദേശീയപാത അധികൃതർ ഇതുവരെ സൗജന്യ പാസുമായി ബന്ധപ്പെട്ട്‌ ഒരുതീരുമാനവും എടുത്തിട്ടില്ല. ലീഗ് പ്രവർത്തകർ മാത്രമുള്ള ഗ്രൂപ്പിലാണ്‌ പഞ്ചായത്ത്‌ മെന്പർ വോയ്‌സ്‌ മെസേജായി അറിയിപ്പ് നൽകിയത്. ശബ്ദസന്ദേശം മറ്റുള്ളവർക്ക് കൈമാറുന്നതിനും നിർദേശിച്ചിരുന്നു. സൗജന്യ പാസ് നൽകാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും നമ്മുടെ ആളുകൾക്ക് ലഭിക്കാൻ വേണ്ടി വേഗത്തിൽ രേഖകൾ ലീഗ് ഓഫീസിൽ എത്തിക്കണമെന്നുമായിരുന്നു ശബ്ദസന്ദേശം. ലീഗിലെ ഗ്രൂപ്പ് തർക്കത്തെത്തുടർന്നാണ്‌ ശബ്ദസന്ദേശം ലീക്കായത്‌. ഇതോടെ വാർഡിലെ എല്ലാവരുടെയും രേഖകൾ സ്വീകരിക്കുമെന്നറിയിച്ച് ലീഗ്‌ നേതാവ്‌ മലക്കംമറിഞ്ഞു. നാട്ടുകാർ ഇ‍ൗ ആവശ്യമുന്നയിച്ച്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക് എത്തിയതോടെ വാർഡിലെ ഒരുമദ്രസയിലേക്ക് രേഖകളുമായി എത്താനായി നിർദേശം. വാർഡ്‌ മെമ്പർ രേഖകൾ ശേഖരിക്കുന്നുവെന്നറിഞ്ഞ്‌ മറ്റ്‌ വാർഡുകളിലുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home