കരാട്ടെയിൽ മെഡലുമായി കാവനൂരിലെ പെൺപുലികൾ

അരീക്കോട്
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ കരാട്ടെയിൽ ജില്ലക്കായി മെഡൽ വാരിക്കൂട്ടി കാവനൂരിലെ പെൺപുലികൾ. കാവനൂരിലെ എളയൂരിൽ പ്രവർത്തിക്കുന്ന ചാമ്പ്യൻസ് മാർഷ്യൽ ആർട്സ് അക്കാദമിയിലെ ആറ് താരങ്ങളാണ് മെഡൽ നേടിയത്. പൂക്കൊളത്തൂർ സിഎച്ച്എം എച്ച്എസ്എസിലെ മീരകുമാർ, റുഷ്ദ ഹസിൻ, അരീക്കോട് ജിഎച്ച്എസ്എസിലെ ആശിഘ എന്നിവർ സ്വർണം നേടി. കാവനൂർ സിഎച്ച്എംകെഎം എച്ച്എസ്എസിലെ ടി ദിയ വെള്ളിയും ചെങ്ങര ജിയുപിഎസിലെ മിത്രകുമാർ വെങ്കല മെഡലും നേടി. സ്വർണം നേടിയ ആശിഘ, മീരകുമാർ, റുഷ്ദ ഹസിൻ എന്നിവർ ദേശീയ സ്കൂൾ ഗെയിംസിന് യോഗ്യത നേടി. ചാമ്പ്യൻസ് അക്കാദമിയിലെ പരിശീലകരായ സി കെ അനൂപ് മോന്റെയും അമൃത അനൂപിന്റെയും കീഴിലാണ് താരങ്ങൾ നേട്ടങ്ങൾ കൈവരിച്ചത്.









0 comments