മഞ്ചേരി മെഡിക്കൽ കോളേജ്
മഞ്ചേരി മെഡിക്കൽ കോളേജ് തിരിച്ചുപിടിച്ചു

മഞ്ചേരി
അരാഷ്ട്രീയ കൂട്ടുകെട്ട് തകർത്ത് മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. ചെയർമാനും യുയുസിയും ഉൾപ്പെടെ മത്സരിച്ച 16ൽ 13 സീറ്റും വിജയിച്ചാണ് ചരിത്രനേട്ടം. കോളേജിന്റെ ആരംഭകാലംതൊട്ട് എസ്എഫ്ഐയായിരുന്നു യൂണിയൻ നേടിയിരുന്നത്. ഇതിനിടെ കെഎസ്‌യു, എംഎസ്എഫ്, ഫ്രെട്ടേണിറ്റി ഉൾപ്പെടെയുള്ളവർ ചേർന്ന് ഇൻഡിപെന്‍ഡൻസ് എന്ന പേരിൽ അരാഷ്ട്രീയ മുന്നണിയുണ്ടാക്കി യൂണിയൻ പിടിച്ചു. എന്നാൽ നാലുവർഷമായി വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം നേടാൻ മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. ഇൻഡിപെന്‍ഡൻസ് എന്ന അരാഷ്‌ട്രീയ കൂട്ടുകെട്ടിന്റെ ആധിപത്യം തകർത്താണ് എസ്‌എഫ്‌ഐയുടെ മിന്നുംവിജയം. കിരൺ ആർ അശോക് (ചെയർപേഴ്സൺ), ശ്രാവൺ എസ് വിജയ് (വൈസ് ചെയർപേഴ്സൺ), ജാനവി ലക്ഷ്മി (വനിതാ വൈസ് ചെയർപേഴ്സൺ), മുഹമ്മദ് ഇമ്രാൻ (ജനറൽ സെക്രട്ടറി), മുഹമ്മദ് സിനാൻ പി ഹാഷിഖ് (ജോ. സെക്രട്ടറി), എം എ അനുഷ്മ (സ്പോർട്സ് സെക്രട്ടറി), എ എസ് റോസ് മരിയ (മാഗസിൻ എഡിറ്റർ), ഡോ. ആവണി മോഹൻ (യുയുസി, പിജി), സി ടി മുഹമ്മദ് നസീബ് (യുയുസി യുജി) എന്നിവരാണ് ജനറൽ സീറ്റിൽ ജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ. 2021, 2023, 2025 ബാച്ച് പ്രതിനിധികളായും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് സിയാൻ, ആയിശ തമന്ന, ഗ്രീഷ്മ പ്രജിത്ത് എന്നിവരാണ് വിജയിച്ചത്.











0 comments