ബലിതർപ്പണം നടത്തി ആയിരങ്ങൾ

കര്‍ക്കടക വാവുബലിദിനത്തില്‍ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം നടത്തുന്നവർ
തിരൂർ/ പെരിന്തൽമണ്ണ
കർക്കടകമാസ വാവിൽ പിതൃതർപ്പണം നടത്തി ആയിരങ്ങൾ. ത്രിമൂർത്തി സംഗമസ്ഥാനമായ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ നിരവധി പേർ ബലിതർപ്പണം നടത്തി. വ്യാഴം പുലർച്ചെ 2.30ഓടെ ആരംഭിച്ച ബലിതർപ്പണം ഉച്ചവരെ നീണ്ടുനിന്നു.
ദേവസ്വം അംഗീകരിച്ച 16 കർമികളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബുധൻ ഉച്ചമുതൽ ക്ഷേത്രത്തിലേക്ക് വിശ്വാസികൾ എത്തി. ഇവർക്ക് ദേവസ്വം എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. രസീതികൾ ചൊവ്വ മുതൽ നൽകിയതിനാൽ വലിയ വരിയുണ്ടായില്ല. വിശ്രമിക്കാൻ ദേവസ്വം പന്തലടക്കം നിർമിച്ചിരുന്നു.
പുലർച്ചെ മൂന്നുമുതൽ നിള ഓഡിറ്റോറിയത്തിൽ അന്നദാനവുമുണ്ടായി. തിരൂർ ഡിവൈഎസ്‌പി പ്രേമാനന്ദ് കൃഷ്ണയുടെ നേതൃത്വത്തിൽ പൊലീസും അഗ്നിരക്ഷാസേനയും റവന്യു അധികൃതരും ക്ഷേത്ര വളന്റിയർമാരുമാണ് സുരക്ഷ ഒരുക്കിയത്. പുഴയിൽ ശക്തമായ ഒഴുക്കായതിനാൽ മുങ്ങൽ വിദഗ്‌ധരെയും സുരക്ഷാ ബോട്ടുകളും സജ്ജീകരിച്ചിരുന്നതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ പരമേശ്വരൻ പറഞ്ഞു.









0 comments