വി എസ് അച്യുതാനന്ദൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി നാടിന് സമർപ്പിച്ചു

വി എസ് അച്യുതാനന്ദൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു
കൊണ്ടോട്ടി
ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് തുടർച്ചയേകി വാഴയൂർ പഞ്ചായത്ത് കക്കോവ് കേന്ദ്രീകരിച്ച് ആരംഭിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. വി പി ശ്രീജിത്ത് അധ്യക്ഷനായി. സിപിഐ എം കൊണ്ടോട്ടി ഏരിയാ സെക്രട്ടറി പി കെ മോഹൻദാസ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ സി അബ്ദുറഹ്മാൻ, വാഴയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് അമീനകുമാരി, വൈസ് പ്രസിഡന്റ് പി പി സുലൈമാൻ, സിപിഐ എം വാഴയൂർ ലോക്കൽ സെക്രട്ടറി പി കൃഷ്ണൻ, എം കെ മൂസ ഫൗലോദ്, എം കെ സജിന, വി പി ചക്രപാണി, എ പി സൈതലവി, ഗോപിനാഥൻ, കെ പി നാസർ, എ പി ഷിജിൻ, ടി ആർ റിൻസി, പി കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.










0 comments