പെൻഷൻ കുടിശ്ശിക, വിമാന ടിക്കറ്റ് നിരക്ക് വർധന
കേരള പ്രവാസി സംഘം പ്രതിഷേധിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച്
മലപ്പുറം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. പ്രവാസി പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുക, ഓണക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. മലപ്പുറം – പെരിന്തല്‍മണ്ണ റോഡില്‍ കലക്ടറുടെ വസതിക്കുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധിപേര്‍ അണിനിരന്നു. സിവില്‍ സ്റ്റേഷന്‍ കവാടത്തിനുമുന്നില്‍ പൊലീസ് തടഞ്ഞു. ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രീതി കോഞ്ചത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി സി നൗഷാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ റൗഫ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ഉസ്മാന്‍ പൂളക്കോട്ടില്‍ നന്ദിയും പറഞ്ഞു.










0 comments