കണിയായി ബോൺസായ്

ബോൺസായ് കണിക്കൊന്നയുമായി വിനോദ്
വി സെയ്‌ദ്
Published on Apr 15, 2026, 12:15 AM | 1 min read
എടപ്പാൾ
വിഷുവിനെ വരവേൽക്കാൻ ബോൺസായ് കണിക്കൊന്ന ഒരുക്കി എടപ്പാൾ കാലടി കോലത്ര പറമ്പിൽ വിനോദ്. നിറയെ പൂവിട്ട കുഞ്ഞൻ കൊന്ന ഏവർക്കും കൗതുകമാവുകയാണ്. ഏത് വൻമരങ്ങളെയും ചെറിയ മരങ്ങളാക്കി മാറ്റുന്ന രീതിയാണ് ബോൺസായ്. വിനോദ് വർഷങ്ങളായി ബോൺസായ് മരങ്ങൾ തയ്യാറാക്കുന്നുണ്ട്. ചെടി നട്ട് രണ്ടു വർഷമാകുമ്പോഴേക്കും അതിനെ പിഴുതെടുത്ത് തായ് വേര് അറുത്ത് മാറ്റി ചെറിയ പരന്ന ചട്ടിയിൽ മണ്ണും വളവും വെള്ളവും നൽകി വളർത്തും. 500ലധികം മരങ്ങളാണ് ബോൺസായ് രൂപത്തിൽ വീട്ടുമുറ്റത്ത് വളർത്തിവരുന്നത്. പ്ലാവ്, തെങ്ങ്, ഈന്തപ്പന, ആൽമരങ്ങൾ, മുള, നെല്ലി തുടങ്ങി ഒട്ടനവധി കുഞ്ഞൻ മരങ്ങൾ വീട്ടുമുറ്റത്തുണ്ട്. 38കാരനായ വിനോദിന് കെട്ടിട നിർമാണ ജോലിയാണ്. നേരത്തെ നെൽമണികൊണ്ട് നിലവിളക്ക് നിർമിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹകരണവും പ്രോത്സാഹനവും വിനോദിനുണ്ട്.









0 comments