Deshabhimani

മിൽമ തെരഞ്ഞെടുപ്പ്; മലപ്പുറത്ത് യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്

വെബ് ഡെസ്ക്

Published on Feb 04, 2025, 05:03 PM | 1 min read| Watch Time : 7s

നിലമ്പൂര്‍: മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫ് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ യുസി മുഹമ്മദ് കോയ, എം സണ്ണി ജോസഫ്, ടി സുഹൈല്‍ എന്നിവർ വിജയിച്ചു. കെപിസിസി അംഗവും മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വി സുധാകരനെ ഉള്‍പ്പെടെയുള്ള പാനലിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫ് ചരിത്രവിജയം നേടിയത്. ആകെയുള്ള മൂന്ന് യുഡിഎഫ് സിറ്റിംഗ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.


മില്‍മ നിലമ്പൂര്‍ മാര്‍ക്കറ്റിംഗ് ഡിപ്പോയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല്‍പതില്‍ താഴെ വയസുള്ള പൊതുവിഭാഗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി സുഹൈല്‍ എതിരില്ലാതെ വിജയിച്ചിരുന്നു. ജില്ലയില്‍ വോട്ടവകാശമുള്ള 227 ക്ഷീരോല്‍പ്പാദക സംഘം പ്രസിഡന്റുമാരില്‍ 226 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ യു സി മുഹമ്മദ് കോയക്ക് 124 വോട്ടും എം സണ്ണി ജോസഫിന് 128 വോട്ടും ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളായ എം വാസുദേവന് 87 വോട്ടും വി സുധാകരന് 101 വോട്ടുമാണ് ലഭിച്ചത്.


ജില്ലയില്‍ ആദ്യമായിട്ടാണ് മുഴുവന്‍ സീറ്റിലും എല്‍ഡിഎഫ് വിജയിക്കുന്നത്. വിജയത്തിന് ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ടൗണില്‍ ആഹ്ളാദപ്രകടനം നടത്തി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ പത്മാക്ഷന്‍, കെ മോഹനന്‍, ബി മുഹമ്മദ് റസാഖ്, സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എം ബഷീര്‍, എം മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home