ad
Deshabhimani

സംസ്ഥാന സ്കൂൾ കായികമേള

സബ് ജൂനിയർ ഹോക്കിയിൽ മലപ്പുറം ചാമ്പ്യൻമാർ

a

സംസ്ഥാന സ്‌കൂൾ സബ് ജൂനിയർ ആൺകുട്ടികളുടെ ഹോക്കിയിൽ ചാമ്പ്യന്മാരായ മലപ്പുറം ടീം

വെബ് ഡെസ്ക്

Published on Sep 28, 2026, 12:00 AM | 1 min read

മലപ്പുറം

വയനാടിനെ 5-1 ന് തകർത്ത് സംസ്ഥാന സ്‌കൂൾ സബ് ജൂനിയർ ആൺകുട്ടികളുടെ ഹോക്കിയിൽ മലപ്പുറം ചാമ്പ്യന്മാർ. നാല് കളിയിൽ അഞ്ച് ഗോളും നാല് അസിസ്റ്റുമായി മലപ്പുറത്തിന്റെ മുഹമ്മദ് ഷിഫിൻ ടൂർണമെന്റിലെ താരമായി. ഏഴ് ഗോളടിച്ച മലപ്പുറത്തിന്റെ മുഹമ്മദ് ഉനൈസാണ്‌ ടോപ്പ് സ്കോറർ.

നാല് കളികളിലായി 21 ഗോളുകൾ നേടിയ ടീം ടൂർണമെന്റിൽ ആകെ ഒരുഗോൾ‌മാത്രമാണ് വഴങ്ങിയത്. ​എല്ലാ കളികളും മലപ്പുറം ഏകപക്ഷീയമാക്കിയതിനാൽ എതിരാളികളുടെ അഭ്യർഥന മാനിച്ച് ഫൈനൽ മത്സരമടക്കം സമയം വെട്ടിക്കുറച്ചാണ് കളിച്ചത്. എന്നിട്ടും മലപ്പുറം ടീമിൽനിന്ന് കേരള ടീമിലേക്ക് നാല് പേർക്കുമാത്രമാണ് സെലക്ഷന്‍ ലഭിച്ചതെന്ന്‌ മലപ്പുറത്തിന്റെ സർട്ടിഫൈഡ് ഹോക്കി കോച്ച് റിയാസ് അലി പറഞ്ഞു. മലപ്പുറത്തിനുവേണ്ടി ആദ്യ 11 ൽ കളിച്ച എട്ടുപേരും മേൽമുറി എംഎംഇടി സ്കൂളിലെ താരങ്ങളാണ്. ക്യാപ്റ്റനും ദേശീയ താരവുമായ ഷഹദാൻ, ടോപ് സ്കോറർ മുഹമ്മദ് ഉനൈസ്, ടൂർണമെന്റിലെ താരം ഷിഫിൻ എന്നിവർക്ക് പുറമെ ഗരീബ് നവാസ്, ലാമിക് ജാഫർ, മുഹമ്മദ് ഹസീബ്, ഗോൾകീപ്പർ ജഫകാഷ്, മുഹമമദ് സയ്യാൻ എന്നിവരാണ്‌ എംഎംഇടിയുടെ താരങ്ങൾ.

​കേരള ടീമിലേക്ക് സെലക്ഷൻ നേടിയവർ: ക്യാപ്റ്റൻ ഷഹ്ദാൻ, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷിഫിൻ (മൂന്നുപേരും മേൽമുറി എംഎംഇടി സ്‌കൂൾ), റിഷാൻ (പറപ്പൂർ ഐയുഎച്ച്എസ്എസ്). അധ്യാപകനായ മുഹമ്മദ് ഷഫീഖാണ്‌ ടീം മാനേജർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home