ad
Deshabhimani

തടയണയില്ല; കല്ലൻപുഴയും ഒലിപ്പുഴയും വറ്റുന്നു

a

മഴ നിലച്ചതോടെ വറ്റിവരണ്ട ഒലിപ്പുഴ

വെബ് ഡെസ്ക്

Published on Sep 17, 2026, 01:03 AM | 1 min read

കരുവാരകുണ്ട്

പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളായ കല്ലൻപുഴയും ഒലിപ്പുഴയും മഴ ചതിച്ചതോടെ വറ്റി വരളുകയാണ്. കാലാവസ്ഥാ വ്യതിയാനം സ്ഥിരമായി സംഭവിക്കുന്നതിനാൽ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് പരിഹാരമായി സ്ഥിരം തടയണകൾ വേണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. വേനൽക്കാലത്ത് രൂക്ഷമാകുന്ന ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും തടയണകൾ നിർമിക്കുന്നത് ഏറെ സഹായകരമാകുമെന്നാണ് മലയോരവാസികൾ പറയുന്നത്.

പുഴകളിൽ തടയണകൾ നിർമിക്കുന്നതിലൂടെ വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗം കുറയ്ക്കാനും കൂടുതൽ വെള്ളം മണ്ണിലേക്ക് ഇറങ്ങാനും സാധിക്കും. ഇതുവഴി ഭൂഗർഭജലനിരപ്പ് ഉയരുകയും സമീപത്തെ കിണറുകളിലും കുളങ്ങളിലും ജലലഭ്യത നിലനിർത്താനും കഴിയും.

കാർഷിക ആവശ്യങ്ങൾക്കും കുടിവെള്ളത്തിനും പുഴകളെ ആശ്രയിക്കുന്ന പ്രദേശമായതിനാൽ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം പരമാവധി സംഭരിച്ച് വേനൽക്കാലത്തേക്ക് നിലനിർത്തുന്നതിനുള്ള ശാസ്ത്രീയമായ പദ്ധതികൾക്ക് പഞ്ചായത്ത് മുൻഗണന നൽകണമെന്നാണ് ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home