ക്ലാസ് മുറിയിലെ ഫാന്‍ വീണ് *3 കുട്ടികള്‍ക്ക് പരിക്ക്

മഞ്ചേരി
മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിൽ ക്ലാസ് മുറിയിലെ ഫാന്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. ഒമ്പത് കെ ഡിവിഷന്‍ ക്ലാസില്‍ വ്യാഴം പകല്‍ 12.15നാണ് സംഭവം. ഫാന്‍ തലയില്‍ വീണ് അക്ഷയ്‌ജിത്ത്, ആല്‍ഡ്രിന്‍, ദേവദര്‍ശ് എന്നിവർക്കാണ് പരിക്കേറ്റത്. അധ്യാപിക ശാസ്ത്രമേളക്ക് പോയതിനാല്‍ ക്ലാസിൽ കുട്ടികൾമാത്രമാണുണ്ടായിരുന്നത്. 48 കുട്ടികള്‍ പഠിക്കുന്ന ക്ലാസില്‍ നാല് ഫാനാണുള്ളത്. ഇതില്‍ ഒരെണ്ണം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെ ശ്രദ്ധയില്‍പ്പെടുകയും ഇലക്ട്രീഷ്യന്‍ വന്ന് പരിശോധിച്ച് പോവുകയും ചെയ്തിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ ഫാനാണ് ക്ലാസില്‍ സംസാരിച്ചിരുന്ന കുട്ടികളുടെ തലയിലേക്ക് വീണത്. കുട്ടികളെ അധ്യാപകർ ഉടൻ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.










0 comments