Deshabhimani

പുഷ്പന്റെ സ്‌മരണയിൽ നാട്‌

a

മഞ്ചേരിയിൽ നടന്ന അനുസ്മരണയോഗം ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വസീഫ് 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:47 AM | 1 min read

മലപ്പുറം

രക്തനക്ഷത്രം പുഷ്പന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. ജില്ലയിലെ 18 കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിച്ചു. മഞ്ചേരിയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്തു. വണ്ടൂരിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി എം ആർഷോയും മലപ്പുറത്ത് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീനും ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ ഡിവൈഎഫ്‌ഐ, -എസ്എഫ്‌ഐ നേതാക്കളും മുൻ ഭാരവാഹികളും സംസാരിച്ചു: എടപ്പാൾ വള്ളിക്കുന്നിൽ ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ, താനൂരിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം രഹ്ന സബീന‍, പെരിന്തൽമണ്ണയിൽ ഡോ. പി സരിൻ, അരീക്കോട് ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളാപ്പാടം, തവനൂരിൽ പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി നീരജ് പട്ടാമ്പി‍, എടക്കരയിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എൻ ആദിൽ, പൊന്നാനിയിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എം സുജിൻ, വളാഞ്ചേരിയിൽ വി കെ രാജീവ്, തിരൂരിൽ ഡിവൈഎഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ശ്രീജിത്ത് എടപ്പാൾ, തിരൂരങ്ങാടിയിൽ മുൻ ജില്ലാ വൈസ് പ്രസിഡന്റ് ജിനേഷ്, വേങ്ങരയിൽ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി ഇല്യാസ്, കൊണ്ടോട്ടിയിൽ കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സമീഷ്, മങ്കടയിൽ മുൻ ജില്ലാ കമ്മിറ്റി അംഗം ടി ടി റിയാസ്, നിലമ്പൂരിൽ മുൻ ജില്ലാ കമ്മിറ്റി അംഗം അനന്ദകൃഷ്ണൻ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home