ad
Deshabhimani

4 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

a
avatar
സ്വന്തം ലേഖകൻ

Published on Sep 28, 2026, 12:05 AM | 1 min read

മലപ്പുറം

​ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച. വേങ്ങര പഞ്ചായത്തിലെ പൂങ്കുടായ (മൂന്ന്), മങ്കടയിലെ കടന്നമണ്ണ (നാല്), കാലടിയിലെ വെറൂര്‍ (12), താനാളൂരിലെ മൂലക്കല്‍ (ഒന്ന്) വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച ഫലപ്രഖ്യാപനം. നാല് വാര്‍ഡുകളിലുമായി 2935 പുരുഷന്മാരും 3216 സ്ത്രീകളും ഉള്‍പ്പെടെ 6151 വോട്ടര്‍മാരാണുള്ളത്.

വേങ്ങര പൂങ്കുടായയിലെ യുഡിഎഫ് അംഗം കെ പി ഫൈസല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പഞ്ചായത്തംഗമായി സത്യപ്രതിജ്ഞചെയ്ത ഇദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പ് മരിച്ചിരുന്നു. യു പി സുഭാഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ പി ഹസീന ഫസൽ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. മങ്കട കടന്നമണ്ണയില്‍നിന്ന് വിജയിച്ച എല്‍‍ഡിഎഫിന്റെ ചക്കുപറമ്പില്‍ നസീറ വാഹനാപകടത്തില്‍ മരണപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ്. പാത്തുട്ടി അബ്ദുറഹിമാൻ പൂന്തോട്ടത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ലീഗിന്റെയും വെല്‍ഫെയര്‍ പാര്‍ടിയുടെയും സംയുക്ത സ്ഥാനാര്‍ഥിയായി റസിയ പൂന്തോട്ടത്തിലും മത്സരിക്കുന്നു.

കാലടി പഞ്ചായത്തിലെ വെറൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗം കെ രവി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എം എസ് അഭിലാഷ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും വി പി ദൃശ്യ യുഡിഎഫ് സ്ഥാനാര്‍ഥിയും ടി പി ചിത്രന്‍ എന്‍‍ഡിഎ സ്ഥാനാര്‍ഥിയുമാണ്. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിന്റെ വി പി ഒ അസ്കറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മൂലക്കലില്‍ ഉപതെരഞ്ഞെടുപ്പ്. വി പി ഗോപിദാസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അസ്‌കറിന്റെ ഭാര്യ വി പി ഒ ബുഷ്റ യുഡിഎഫ് സ്ഥാനാര്‍ഥിയും സുധ രാമചന്ദ്രൻ എന്‍‍ഡിഎ സ്ഥാനാര്‍ഥിയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home