രാമായണോത്സവം 27 മുതല്‍ തുഞ്ചൻപറമ്പിൽ

തിരൂർ
തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രാമായണോത്സവം 27 മുതല്‍ 30 വരെ വിവിധ പരിപാടികളോടെ തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
27ന് രാവിലെ 10ന് എട്ടുമുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികളുടെ ക്വിസ് മത്സരം നടക്കും. മലയാളം സര്‍വകലാശാല മുന്‍ വിസി ഡോ. എൽ സുഷമ ഉദ്ഘാടനം ചെയ്യും. രാമായണോത്സം 28ന് രാവിലെ 10ന് സാഹിത്യകാരൻ സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പകൽ 2.30ന് രാമായണത്തിലെ സീത എന്ന വിഷയത്തില്‍ ഡോ. ഇ ശ്രീധരന്‍ സംസാരിക്കും. വൈകിട്ട് അഞ്ചിന് രാമായണപാരായണവും ആറിന് കലാമണ്ഡലം സംഗീത് ചാക്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ കെ എസ് വെങ്കിടാചലം, മുല്ലക്കര രത്നാകരൻ, കെ സി നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.
രാമസങ്കീര്‍ത്തനസുധ, രാമാനുചരിതം ഓട്ടന്‍ തുള്ളൽ, കമ്പരാമായണം തോല്‍പ്പാവക്കൂത്ത് എന്നിവയും വിവിധ ദിവസങ്ങളിൽ അരങ്ങേറുമെന്ന് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗങ്ങളായ പി കൃഷ്ണന്‍കുട്ടി, അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, കോ ഓർഡിനേറ്റര്‍ കെ ശ്രീകുമാര്‍, സൂപ്രണ്ട് ടി പി സുബ്രഹ്മണ്യന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.









0 comments