ad
Deshabhimani

ദേശം തദ്ദേശം

പൊന്നാണ്‌ പുളിക്കൽ

a
avatar
ബഷീർ അമ്പാട്ട്‌

Published on Sep 16, 2025, 01:04 AM | 2 min read

കൊണ്ടോട്ടി

പഴകിദ്രവിച്ച കെട്ടിടത്തിലായിരുന്നു നാല് പതിറ്റാണ്ടോളം പുളിക്കൽ ചെന്നിരി വലിയപറമ്പ് അങ്കണവാടി. ഇന്ന് സ്ഥിതിയാകെ മാറി, കുട്ടികൾക്ക്‌ മികച്ച സൗകര്യങ്ങൾ ഒരുങ്ങി. വർണാഭമായി ഒരുക്കിയ കെട്ടിടത്തിലാണ് ഇന്ന്‌ അങ്കണവാടി.

കളി ചിരിയും കുസൃതിയുമായി കുട്ടികളും ആഘോഷത്തിലാണ്. 38 അങ്കണവാടികളിൽ 37നും സ്വന്തമായി കെട്ടിടമൊരുക്കി. ഇതിനായി കോടികൾ ചെലവിട്ടു. മികച്ച നിലയിൽ നവീകരിച്ചു. ഒരു അങ്കണവാടിക്കുകൂടി ഭൂമി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഭൂമി ലഭിക്കുന്നതോടെ കെട്ടിടമുയരും.

37 കെട്ടിടവും മികച്ചനിലയിൽ നവീകരിക്കാനായത് പുളിക്കൽ പഞ്ചായത്ത് എൽഡിഎഫ് ഭരണസമിതിയുടെ അഭിമാനനേട്ടമാണ്.

മുസ്ലിംലീഗ് വർഷങ്ങളോളം ഭരിച്ചിട്ടും സാധ്യമാകാത്ത പദ്ധതിയാണ് ചരിത്രത്തിൽ ആദ്യമായി അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിന്റെ ഇച്ചാശക്തിയിൽ അഞ്ച് വർഷംകൊണ്ട് സാധ്യമാക്കിയത്.

ഏറെ പിന്നാക്കംനിന്നിരുന്ന അങ്കണവാടികൾക്കെല്ലാം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ മുഹമ്മദിന്റെ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി പുതിയ കെട്ടിടങ്ങൾ നിർമിച്ചു. 30ൽ കുറയാത്ത കുട്ടികളുണ്ട്‌ ഓരോ അങ്കണവാടിയിലും. കുട്ടികൾക്ക് രുചികരമായ ഭക്ഷണവും ഉറപ്പ് വരുത്തുന്നു.


പുളിക്കൽ: പ്രധാന നേട്ടങ്ങളിലൂടെ

​• കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമായി

• ആയുർവേദ ഡിസ്‌പെൻസറിക്കും പുതിയ കെട്ടിടം

• കുടുംബാരോഗ്യ കേന്ദ്രത്തിലും ആയുർവേദ ഡിസ്‌പെൻസറിയിലും ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രം

• ആശുപത്രിക്കായി സംസ്ഥാന സർക്കാർ 1.25 കോടി രൂപ ചെലവിൽ പുതിയ കെട്ടിട നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു

​• 286 ലൈഫ് വീടുകൾ പൂർത്തിയാക്കി

• ഭവന രഹിതരായ 27 പേർക്ക് ഭൂമി വാങ്ങാൻ തുക അനുവദിച്ചു

• 600 വീടുകൾ വാസയോഗ്യമാക്കി

• 9000 വീടുകളിൽ കുടിവെള്ള കണക്ഷൻ

• പ്രധാന ടൗണുകളിൽ പൊതുകിണറുകളിൽ വാട്ടർ എടിഎം സ്ഥാപിച്ചു

• 2000 കിണറുകൾ നെറ്റ് ആൾമറ സ്ഥാപിച്ച് ശുചിത്വ കിണറുകളാക്കി

• ജലനിധിയുടെ 14 പദ്ധതികൾ പൂർത്തിയാക്കി. 500ഓളം വീടുകൾക്ക് കുടിവെള്ളം

• ആധുനിക സൗകര്യത്തോടെയുള്ള സ്മാർട്ട് റോഡ് നിർമാണം

• സത്രീകൾക്കും വയോജനങ്ങൾക്കും ഈവനിങ്‌ വാക്ക് സൗകര്യം

• 20 കിലോമീറ്റർ ദൂരത്തിൽ പുതിയ റോഡുകൾ നിർമിച്ച് ഗതാഗതയോഗ്യമാക്കി

​• തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ പ്രത്യേക പദ്ധതികൾ തുടങ്ങി

• നാളികേര കർഷകർക്ക് സഹായം. കേര കർഷകർക്ക് ജൈവവളം

• വിവിധ മേഖലകളിൽ പ്രഗൽഭരായ കർഷകർക്ക് അവാർഡുകൾ

• വന്യജീവി ശല്ല്യത്തിൽനിന്ന് കർഷകരെ രക്ഷിക്കാൻ സൗരവേലി

• അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കാനുള്ള ഗ്രൗണ്ടിന് സ്ഥലം വാങ്ങാനുള്ള നടപടി തുടങ്ങി

​• സ്വന്തമായി ബഡ്സ് സ്‌പെഷ്യൽ സ്കൂൾ

• വയോജനങ്ങൾക്ക് പകൽവീട്

• ഭിന്നശേഷിക്കാർക്ക് കലാമേള, വിനോദയാത്ര. എല്ലാവർഷവും യാത്രാബത്ത

• മുഴുവൻ വീടുകളിൽനിന്നും അജൈവ മാലിന്യം ശേഖരിക്കുന്നു. ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ പദ്ധതി

• ക്ലീൻ പുളിക്കൽ പദ്ധതിയുടെ ഭാഗമായി അങ്ങാടികളും തെരുവുകളും വൃത്തിയാക്കുന്നു. അങ്ങാടികളിൽ ബോട്ടിൽ ബൂത്ത്

• അതിദരിദ്രർക്ക് അഞ്ച് വീടുകൾ ലൈഫിൽ പൂർത്തിയാക്കി. 12 വീടുകൾ റിപ്പയർ ചെയ്ത് വാസയോഗ്യമാക്കി.

• 42 അതിദരിദ്ര കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷണക്കിറ്റ്


a
ഭവന രഹിതർക്ക് 286 വീടുകൾ നൽകാനായത് അഭിമാനമാണ്. 90 ശതമാനം ഗ്രാമീണ റോഡുകളും പുനരുദ്ധാരണം നടത്തി ഗതാഗതയോഗ്യമാക്കാനായി. ആരോഗ്യ മേഖലയിലും വൻ കുതിപ്പാണുണ്ടായത്. എല്ലാ മേഖലകളിലും വികസനമെത്തിക്കാനായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയമാണ് ഇനി പ്രധാന ആവശ്യം. ഇതിനായി ഭൂമി വാങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങി.
കെ കെ മുഹമ്മദ്,
പുളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home