ഇവിടെ എല്ലാം ഉഷാറാണ്

ബാലസംഘം സംസ്ഥാന ഭാരവാഹികൾ മുഹമ്മദ് സെയിൻ സമാനും കൂട്ടുകാർക്കും ഫുട്ബോൾ സമ്മാനിക്കുന്നു
മലപ്പുറം
സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ബാലസംഘം പച്ചാട്ടിരി ഹെൽത്ത് സെന്റർ യൂണിറ്റിലെ മുഹമ്മദ് സെയിൻ സമാനെയും കൂട്ടുകാരെയും ബാലസംഘം സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി ഡി എസ് സന്ദീപ്, സംസ്ഥാന പ്രസിഡന്റ് പ്രവിഷാ പ്രമോദ്, സംസ്ഥാന ജോയിന്റ് കൺവീനർ സി വിജയകുമാർ, ജില്ലാ പ്രസിഡന്റ് ഷമീം ഇല്യാസ്, ജില്ലാ കൺവീനർ പി സതീശൻ, ജോ. കൺവീനർ എൻ പുഷ്പരാജൻ, ഗോപി കുറ്റൂർ എന്നിവരാണ് പച്ചാട്ടിരിയിൽ മുഹമ്മദ് സെയിൻ സമാന്റെ വീട്ടിൽ എത്തിയത്.
യൂണിറ്റിലെ കുട്ടികൾക്ക് കളിയുപകരണങ്ങളും പുസ്തകങ്ങളുമായാണ് നേതാക്കൾ എത്തിയത്. ഏരിയാ സെക്രട്ടറി എസ് ശിഖ, ഏരിയാ കൺവീനർ അനിൽകുമാർ, കോ-–ഓർഡിനേറ്റർ ദിനീഷ്, അഷ്‌ല എന്നിവർ ചേർന്ന് സംസ്ഥാന –- ജില്ലാ നേതാക്കളെ സ്വീകരിച്ചു.
യൂണിറ്റ് പ്രസിഡന്റ് അയാൻ, സെക്രട്ടറി ദിയാ ഹസ്സൻ, ജോ. സെക്രട്ടറി മുഹമ്മദ് സെയിൻ സമാൻ, വൈസ് പ്രസിഡന്റ് അയാസ് എന്നിവർ സംസാരിച്ചു.










0 comments