Deshabhimani

ആദിവാസികളെ വഞ്ചിച്ച് യുഡിഎഫ് സർക്കാർ

1000 രൂപ ഓണസമ്മാനം 
മുടങ്ങി

s

ലീല രാമൻ

avatar
വി കെ ഷാനവാസ്‌

Published on Aug 26, 2026, 12:22 AM | 1 min read

എടക്കര

തിരുവോണത്തിനുമുമ്പ് ബാങ്ക് അക്കൗണ്ടിലും കൈകളിലും എൽഡിഎഫ് സർക്കാർ എത്തിച്ച ഓണസമ്മാനം 1000 രൂപ യുഡിഎഫ് സർക്കാർ മുടക്കി. ജില്ലയിൽ നിലമ്പൂർ ഐടിഡിപി ഓഫീസിനുകീഴിലായി മൂന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. എടവണ്ണ, നിലമ്പൂർ, പെരിന്തൽമണ്ണ ടിഇഒമാർക്കുകീഴിൽ 1343 പേർക്കാണ് ഓണത്തിന് 1000 രൂപ ലഭിക്കേണ്ടത്. നേരിട്ട് കൈകളിൽ നൽകേണ്ട ഗുണഭോക്താക്കൾക്ക് തിരുവോണ തലേന്ന് പോലും തുക ലഭിച്ചിട്ടില്ല. അക്കൗണ്ട് വഴി തുക കിട്ടേണ്ടവരുടെ ലിസ്റ്റ് തിങ്കളാഴ്ചയാണ് ട്രഷറിയിൽ നൽകിയത്.

അക്കൗണ്ടിൽ പണമെത്തിയെന്ന്‌ കരുതി അന്വേഷിച്ച് ബാങ്കിലെത്തിയ പല ഗുണഭോക്താക്കളും നിരാശയോടെ മടങ്ങി. കാട്ടിലൂടെ കിലോമീറ്ററുകൾ നടന്ന് ബസ് കയറി ബാങ്കിലെത്തി മടങ്ങിയത്‌ നിരവധി ആദിവാസികളാണ്.

തുടർച്ചയായ അവധിക്കുശേഷം 29നാണ്‌ ഇനി ബാങ്ക്‌ പ്രവൃത്തി ദിവസം. ട്രഷറിവഴി തുകയും ലിസ്റ്റും മുൻകൂട്ടി നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറാവാത്തതാണ് വർഷങ്ങളായി മുടങ്ങാതെ ലഭിച്ച ഓണസമ്മാനം ഇത്തവണ മുടങ്ങാൻ കാരണം. ആദ്യം ഓണക്കോടിയെന്ന്‌ പറഞ്ഞെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഓണസമ്മാനംതന്നെ നൽകാമെന്ന്‌ തീരുമാനിക്കുകയായിരുന്നു. രണ്ടും കിട്ടാത്ത സ്ഥിതിയാണ് നിലവിൽ. ജില്ലയിൽ 60 വയസ് കഴിഞ്ഞ 834 സ്ത്രീകൾക്കും 509 പുരുഷൻമാർക്കുമാണ് 1000 രൂപ ലഭിക്കേണ്ടിയിരുന്നത്. ഇതിൽ ബാങ്കിൽ പോകാൻ കഴിയാത്ത 296 പേർക്ക് ഐടിഡിപി പ്രമോട്ടർമാർവഴി നേരിട്ട് തുക ലഭിക്കേണ്ടവരാണ്. ​


നല്ലകാലം പോയി
സർക്കാർ മാറിയതോടെ ഞങ്ങളുടെ നല്ലകാലവും പോയി. ഓണസമ്മാനം യുഡിഎഫ് സർക്കാർ മുടക്കി. എല്ലാ തിരുവോണത്തിനും വീട്ടിൽ വരുന്ന ബന്ധുക്കൾക്കും പേരക്കുട്ടികൾക്കും ചെറിയ തുക നൽകിയിരുന്നു. ഇത്തവണ അതു നടക്കില്ല. ലീല രാമൻ (70)
മാടം ആദിവാസി ഉന്നതി,
മമ്പാട് പഞ്ചായത്ത്‌




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home