ad
Deshabhimani

ചെറുകാട് സ്മാരക ഗ്രന്ഥാലയം ഇന്ന് നാടിന് സമര്‍പ്പിക്കും

s

ചെറുകാട് സ്മാരക ലൈബ്രറിയിലേക്കുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ ബഷീർ ചുങ്കത്തറയും പുലിക്കോട്ടിൽ ഹൈദരലിയും ചേർന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിലിന് കൈമാറുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 12:27 AM | 1 min read

മലപ്പുറം

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില്‍ ഒരുക്കിയ ചെറുകാട് സ്മാരക റഫറന്‍സ് ഗ്രന്ഥാലയം വ്യാഴാഴ്ച നാടിന് സമര്‍പ്പിക്കും. പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും ഉപയോഗിക്കാവുന്ന അയ്യായിരത്തോളം ആധികാരിക ഗ്രന്ഥങ്ങളുടെ ശേഖരം ഇവിടെയുണ്ട്. കാഴ്ചപരിമിതര്‍ക്ക് ഉപയോഗിക്കാവുന്ന പുസ്തകങ്ങളും ലഭ്യമാണ്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധിയാളുകളാണ് പുസ്തകങ്ങള്‍ സംഭാവനചെയ്തത്. അന്തരിച്ച നേതാക്കളുടെയും സാംസ്കാരിക നായകന്മാരുടെയും പുസ്തകശേഖരം കുടുംബാംഗങ്ങള്‍ കൈമാറി.

പകല്‍ രണ്ടിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ഗ്രന്ഥാലയം ഉദ്ഘാടനംചെയ്യും. മുതിര്‍ന്ന നേതാക്കളായ പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, പി പി വാസുദേവന്‍, മുന്‍ മന്ത്രി കെ ടി ജലീല്‍, മുന്‍ എംഎല്‍എ പി നന്ദകുമാര്‍, ദേശാഭിമാനി വാരിക പത്രാധിപര്‍ കെ പി മോഹനന്‍, പ്രഭാഷകരായ പ്രൊഫ. എം എം നാരായണന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home