മുണ്ടേരി ഫാമിൽ ഒഴിയാതെ കാട്ടാനഭീതി

മുണ്ടേരി ഫാമിൽ തലപ്പാലി ഭാഗത്ത് സോളാർ തൂക്കുവേലി സ്ഥാപിച്ച സ്ഥലത്ത് ഇറങ്ങിയ കാട്ടാന
എടക്കര
മുണ്ടേരി ഫാമിൽ കാട്ടാനഭീതി വിട്ടുമാറുന്നില്ല. ചാലിയാർ പുഴയോട് ചേർന്ന മുണ്ടേരി ഫാമിലാണ് കഴിഞ്ഞ 10 ദിവസമായി കാട്ടാനകൾ തമ്പടിച്ചത്. മുണ്ടേരി വനത്തോട് ചേർന്നാണ് സംസ്ഥാന വിത്ത് കൃഷി തോട്ടം സ്ഥിതിചെയ്യുന്നത്.
പലപ്പോഴും ഫാം റോഡിലിറങ്ങുന്ന ഒറ്റയാൻ മാറാതെ മണിക്കൂറുകൾ വഴിമുടക്കി നിൽക്കും. മുന്നൂറിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന ഫാമിന്റെ ഭൂരിഭാഗം പ്രദേശവും കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. തലപ്പാലി ഭാഗത്ത് സോളാർ തൂക്കുവേലിക്കുസമീപമാണ് കാട്ടാന പട്ടാപ്പകൽ മണിക്കൂറുകളോളം തീറ്റതേടി നടന്നത്.










0 comments