മിലി കാർട്ട് നിരത്തിൽ
മില്‍മയുടെ മേന്മ തേടിയെത്തും

മില്‍മ മിലി കാര്‍ട്ട് ചെയര്‍മാന്‍ കെ എസ് മണി ഫ്ലാഗ് ഓഫ് ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Jul 17, 2025, 12:15 AM | 1 min read
മലപ്പുറം
മിൽമ ഉൽപ്പന്നങ്ങളുമായി മിലി കാർട്ട് ഇനി നിങ്ങളെ തേടിവരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് മിൽമക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമിച്ചതാണ് ഫ്രീസർ ഉൾപ്പെടുന്ന മിൽമ മിലി കാർട്ട് ഇലക്‌ട്രിക് വാഹനം. പ്രധാന ടൗണുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിലി കാർട്ടുകൾ എത്തും. ജില്ലയിൽ ഒരു മിനി കാർട്ടാണ് എത്തിയത്. മഴ മാറുന്നതോടെ ഇത് നിരത്തിലിറങ്ങും.
കേരളത്തിലെ മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകൾക്കായി 30 മിലി കാർട്ടുകളാണ് തയ്യാറാക്കിയത്. മലബാറിലെ അഞ്ചുജില്ലകൾക്ക് 10 എണ്ണം. ഇവയുടെ പ്രവർത്തനമികവ് വിലയിരുത്തി 70 മിലി കാർട്ടുകൾ കൂടി വിപണിയിലിറക്കാനാണ് പദ്ധതി. ഐസ്‌ക്രീമിനൊപ്പം ഇതര മിൽമ ഉൽപ്പന്നങ്ങൾ കൂടി മിലി കാർട്ട് വഴി വിപണനം നടത്തുന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. മിൽമയുടെ പരസ്യം ജനങ്ങളിലെത്തിക്കുകയും ലക്ഷ്യമാണ്.
ബേപ്പൂർ നടുവട്ടത്തെ സെൻട്രൽ പ്രൊഡക്ട്‌സ് ഡെയറിയിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ എസ് മണി മിലി കാർട്ടുകളുടെ ഫ്ലാഗ് ഓഫും താക്കോൽദാനവും നിർവഹിച്ചു.









0 comments