ad
Deshabhimani

"കിലോ ബസാര്‍' ഷോറൂം പെരിന്തല്‍‍മണ്ണയിലും

s

പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ച "കിലോ ബസാര്‍' ഷോറൂം

വെബ് ഡെസ്ക്

Published on Aug 16, 2026, 12:32 AM | 1 min read

പെരിന്തൽമണ്ണ

സാനിറ്ററി വെയേഴ്സ്, ബാത്ത്‌റൂം ഫിറ്റിങ്സ് ഉൽപ്പാദന – വിപണന മേഖലയിൽ 25 വർഷത്തിലേറെ പരിചയമുള്ള യൂറോടെക് ഇക്കോണമി ചെയിന്‍ സ്റ്റോര്‍ കണ്‍സെപ്‌റ്റ് "കിലോ ബസാറി'ന്റെ 35–ാമത് ഷോറൂം പെരിന്തൽമണ്ണ ആശുപത്രി റോഡിൽ ഫയര്‍ സ്റ്റേഷനുസമീപം പ്രവർത്തനമാരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പ്രമാണിച്ച് സാനിറ്ററി വെയേഴ്സ്, ബാത്ത്‌ ഫിറ്റിങ്സ്, ആക്‌സസറീസ് തുടങ്ങിയവക്ക് വിലക്കുറവും ഓഫറും പ്രഖ്യാപിച്ചു. ഗുണമേന്മയുള്ള ബാത്ത്‌റൂം ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച "കിലോ ബസാർ' വേഗത്തില്‍ സംസ്ഥാനത്തെ വിശ്വസനീയ ബ്രാൻഡുകളിലൊന്നായി മാറിയെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. മൂന്ന് വർഷംകൊണ്ട് മൂന്നുലക്ഷത്തിലധികം ഉപഭോക്താക്കളും എഴുന്നൂറി-ലധികം ഉൽപ്പന്നങ്ങളുമുള്ള ബ്രാന്‍ഡായി മാറി. സ്വന്തം ഫാക്ടറികളിലോ തെരഞ്ഞെടുക്കപ്പെട്ട നിർമാതാക്കളില്‍നിന്നോ ഇടനിലക്കാരില്ലാതെ മൂന്നുമുതൽ 10 വർഷംവരെ ഗ്യാരണ്ടിയോടെയാണ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത്. ‘ഗ്രാമിന് ഒരുരൂപ’ ആശയത്തിലൂടെ ബാത്ത്‌റൂം ഫിറ്റിങ്സ് തൂക്കമനുസരിച്ച് വിലനിശ്ചയിച്ച് വിൽക്കുന്ന സംവിധാനം തൊടുപുഴ ഷോറൂമിൽ ലഭ്യമാക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു. ജില്ലയിൽ മഞ്ചേരി, പുത്തനത്താണി, ചങ്ങരംകുളം എന്നിവിടങ്ങളിലും ഷോറൂമുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home