ad
Deshabhimani

അന്യായ സ്ഥലംമാറ്റം

താക്കീതായി ജീവനക്കാരുടെയും അധ്യാപകരുടെയും പ്രകടനം

a
വെബ് ഡെസ്ക്

Published on Jun 03, 2026, 12:48 AM | 1 min read

മലപ്പുറം

അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്യുക, മാനദണ്ഡമനുസരിച്ചുള്ള പൊതുസ്ഥലംമാറ്റം ഉടൻ നടപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ കേന്ദ്രത്തിൽ പ്രകടനം സംഘടിപ്പിച്ചു.

പകൽ 11ന് കലക്ടറുടെ വസതിക്ക്‌ മുന്നിൽനിന്ന്‌ നൂറുകണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്ന പ്രകടനം സിവിൽ സ്റ്റേഷനുമുന്നിൽ സമാപിച്ചു. പ്രകടനം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ആർ കെ ബിനു ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ സരിത അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ രാജേഷ് സ്വാഗതവും എഫ്എസ്ഇടിഒ ജില്ലാ ട്രഷറർ എം വി വിനയൻ നന്ദിയും പറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ കെ ശിവശങ്കരൻ, കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എൻ പി ജംഷീർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് സി ടി ശ്രീജ, എകെജിസിടി ജില്ലാ സെക്രട്ടറി വി ഹരിദാസ്, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. പി സീമ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എസ് വിജോയ് രാജ്, കെഎൻടിഇഒ ജില്ലാ സെക്രട്ടറി പി രതീഷ്, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ പ്രദീപ് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home