'ഷിബു ചക്രവർത്തിക്കൊപ്പം പാട്ടോരത്ത്' : സാഹിത്യ ഗാനസല്ലാപ പരിപാടിയുമായി സൗദി മലയാളി സമാജം

ദമ്മാം: വായനാദിനത്തിൽ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിക്കൊപ്പം മലയാളി സമാജം ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം: ഷിബു ചക്രവർത്തിയോടൊത്ത് പാട്ടോരത്ത്’ എന്ന പേരിൽ സാഹിത്യ ഗാനസല്ലാപ പരിപാടി സംഘടിപ്പിച്ചു. ദമ്മാം റോസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഗാനരചനാ രംഗത്തേയ്ക്കുള്ള തുടക്കം, പാട്ടെഴുത്തു വഴികൾ എന്നിവയെപ്പറ്റി ഷിബു ചക്രവർത്തി സദസ്സിനോട് സംവദിച്ചു. തിരക്കഥയെഴുതിയ ചിത്രങ്ങളുടെ എഴുത്തനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു.
സാംസ്‌കാരിക സാഹിത്യരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സമാജം നിർവാഹക സമിതി അംഗവും കലാസംവിധായകനുമായ വിനോദ് കുഞ്ഞ് വരച്ച ചിത്രം ഷിബു ചക്രവർത്തിക്ക് സമ്മാനിച്ചു. മുരളി ഊട്ടുകളം, സോഫിയ ഷാജഹാൻ, ഡോ. അമിത ബഷീർ, സയ്‌ദ് ഹമദാനി, സജിത്ത് രാമകൃഷ്ണൻ, ഷിനോജ്, ബിജു പൂതക്കുളം, ജോയ് തോമസ്, മഞ്ജുഷ ലജിത്ത്, ഗായത്രി ബിജു, ഹഫ്സ പാലത്തിങ്കൽ, ചൈതന്യ ഷിനോജ്, ശ്രീജിത്ത്, മുഹമ്മദ് നജീബ്, നൗഷാദ് മുത്തലിഫ്, രമാ മുരളി, മലയാളി സമാജം ഭാരവാഹിക ളായ സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂൽ, ഡോക്ടർ സിന്ധു ബിനു, ഷനീബ് അബൂബക്കർ, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂർ, മുരളീധരൻ, ഫെബിനാ നജ്മുസമാൻ, ലീന ഉണ്ണികൃഷ്‌ണൻ, നജ്മുസ്‍മാൻ, ഹുസൈൻ ചമ്പോളിൽ, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബിനു കുഞ്ഞ്, ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഹമീദ് കാണിച്ചാട്ടിൽ, നിഖിൽ മുരളി, ഹുസ്നാ ആസിഫ്, സരള ജേക്കബ്, എന്നിവർ പങ്കെടുത്തു. സമാജം നിർവാഹകസമിതിയംഗം മുഷാൽ തഞ്ചേരി പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു.










0 comments