ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ പ്രതിഷേധം

ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനം
മലപ്പുറം
സമയബന്ധിതമായി പ്രമോഷൻ നടത്താതെ ആരോഗ്യരംഗം തകർക്കാനുള്ള സംഘടിത ശ്രമത്തിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയന്റെയും കെജിഒഎ-യുടെയും നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രകടനംനടത്തി.
ഫീൽഡ് വിഭാഗം, മിനിസ്റ്റീരിയൽ വിഭാഗം, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവയിൽ ആയിരക്കണക്കിന് ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറല്ല. ജനങ്ങളുടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പുവരുത്താൻ ഉത്തരവാദിത്തപ്പെട്ട ആരോഗ്യവകുപ്പിൽ നിരന്തരം ചികിത്സാ പിഴവുകൾ റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടത്തിയ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വിജയകുമാർ ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി കെ രാജേഷ്, പ്രസിഡന്റ് എൻ കെ ശിവശങ്കരൻ, ട്രഷറർ വി വിജിത്, സരിത തറമ്മൽപറമ്പ്, എം മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.










0 comments