"സാമ്രാജ്യത്വം, വർഗീയത, പ്രതിരോധം' പുസ്‌തകം പ്രകാശിപ്പിച്ചു

ഇ എം എസിന്റെ ലോകം ദേശീയ സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം "സാമ്രാജ്യത്വം, വർഗീയത, പ്രതിരോധം' പുസ്തകം സിപിഐ എം മുതിര്‍ന്ന നേതാവ് ടി കെ ഹംസയ്ക്ക് നല്‍കി പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പ്രകാശിപ്പിക്കുന്നു
മലപ്പുറം
അരീക്കോട് ജൂൺ 13, 14 തീയതികളിൽ നടന്ന ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം പ്രകാശിപ്പിച്ചു.
"സാമ്രാജ്യത്വം, വർഗീയത, പ്രതിരോധം' പേരിൽ തയ്യാറാക്കിയ പുസ്‌തകം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ സിപിഐ എം മുതിർന്ന നേതാവ് ടി കെ ഹംസയ്ക്ക് കൈമാറിയാണ് പ്രകാശിപ്പിച്ചത്. ഇ എം എസ് പഠനഗവേഷണ കേന്ദ്രമാണ് പുസ്‌തകം തയ്യാറാക്കിയത്. സിപിഐ എം ജില്ലാ സെക്രട്ടറി വി പി അനിലാണ് ചീഫ് എഡിറ്റർ.










0 comments