തയ്‌ക്വാൻഡോയിൽ മലപ്പുറത്തിന് ഓവറോൾ

തിരുവനന്തപുരത്ത് നടന്ന തയ്‌ക്വാൻഡോ സംസ്ഥാന മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ജില്ലാ ടീം
വണ്ടൂർ
തിരുവനന്തപുരം പൂവാർ ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ നടന്ന തയ്‌ക്വാൻഡോ സംസ്ഥാന മത്സരത്തിൽ മലപ്പുറം ജില്ലാ ഓവ റോൾ ചാമ്പ്യന്മാർ. വിവിധ ജില്ലകളിൽനിന്നായി 470 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് 23 പേർ പങ്കെടുത്തു. 23 മെഡലുകളും നേടി. 4 വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 6 സ്വർണം, 9 വെള്ളി, 8 വെങ്കലം എന്നിവയാണ് ടീം നേടിയത്. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ 2027 ജനവരിയിൽ ഹൈദരാബാദിൽ നടുക്കുന്ന ദേശിയ മത്സരത്തിൽ മാറ്റുരയ്‌ക്കും. കെഎസ്ടിഎ ജനറൽ സെക്രട്ടറി ശ്രീധർ കെ ചരണാണ് സംഘത്തെ നയിച്ചത്. അസി. കോച്ചുമാരായ സരസ്വതി ശ്രീധർ, സതീഷ് കുമാർ, ടി ആദിത്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.










0 comments