ad
Deshabhimani

പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലേക്ക് പെന്‍ഷന്‍കാരുടെ പ്രകടനം

a

ഓൾ ഇന്ത്യ പോസ്റ്റൽ ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍നിന്ന്

വെബ് ഡെസ്ക്

Published on Aug 11, 2026, 01:47 AM | 1 min read

മലപ്പുറം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓൾ ഇന്ത്യ പോസ്റ്റൽ ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. അർഹതയുള്ളവർക്ക് ആർടിപി സർവീസിന് അനുസരിച്ച പെൻഷൻ നൽകുക, പെൻഷൻ ജോലികൾ ഡിവിഷനിൽനിന്ന് സംസ്ഥാനതലത്തിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, അർഹമായ എംഎസിപി പ്രമോഷനുകൾ നൽകുക, നാഷണൽ ഇൻഗ്രിമെന്റ് ഫാമിലി പെൻഷൻകാർക്കും അനുവദിക്കുക, ഫാമിലി പെൻഷൻ താമസംകൂടാതെ നടപ്പാക്കുക, 2025ന്റെ പെൻഷൻ വാലിഡേഷൻ നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് പ്രകടനം നടത്തി. സെക്രട്ടറി കെ അബ്ദുള്ള, പ്രസിഡന്റ് കെ ജെ ചെല്ലപ്പൻ എന്നിവര്‍ സംസാരിച്ചു. പോസ്റ്റൽ സൂപ്രണ്ടിന് മെമ്മൊറാണ്ടം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home