ad
Deshabhimani

കണ്ണുതുറന്നു; 
സിവില്‍ സ്റ്റേഷന്‍ ക്ലീനാകും

A
വെബ് ഡെസ്ക്

Published on Jun 23, 2026, 12:53 AM | 1 min read

മലപ്പുറം

മഴക്കാലപൂര്‍വ ശുചീകരണം പാളിയെന്ന "ദേശാഭിമാനി' വാര്‍ത്തയ്ക്കുപിന്നാലെ സിവില്‍ സ്റ്റേഷനില്‍ വൃത്തിയാക്കല്‍ ആരംഭിച്ചു. ജില്ലാ പബ്ലിക്ക്‌ ലാബിന്റെ മുന്‍വശത്ത് പടര്‍ന്നിരുന്ന കാടുകള്‍ വെട്ടി. കൂടാതെ, ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ പിന്നില്‍ പരിസര ശുചിത്വത്തിന്റെ പ്രധാന്യം വിവരിക്കുന്ന ചുവരെഴുത്തിന് താഴെയുള്ള മാലിന്യവും നീക്കി. ഇവിടെ ടാര്‍പോളിന്‍ വലിച്ചുകെട്ടി വാഹനങ്ങള്‍ക്ക് നിര്‍ത്താന്‍ സൗകര്യമൊരുക്കിയിരിക്കയാണ്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പടര്‍ന്നുപിടിച്ച കാടുവെട്ടിത്തെളിക്കുന്ന പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്. എന്നാല്‍, ഇനിയും നിരവധി പണികള്‍ ബാക്കിയുണ്ട്. ഓവുചാലുകള്‍ വൃത്തിയാക്കുകയും കെട്ടിടത്തിന് മുകളിലേക്ക് പടര്‍ന്ന കാടുകള്‍ നീക്കുകയും വേണം. ചിലയിടത്ത് ഓവുചാലുകളില്‍ പ്ലാസ്റ്റിക്കും മണ്ണുമുള്ളതിനാല്‍ ഒഴുക്ക് തടസ്സപ്പെടുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന ഇവിടെ കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയേറെയാണ്. ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ "ക്ലീന്‍ ഷോട്ട് മലപ്പുറം 2026' ക്യാമ്പയിന്‍ ആരംഭിച്ച ജില്ലാ ഭരണസംവിധാനം, സ്വന്തം മൂക്കിനുതാഴെ ശുചീകരണം പാളിയത് മനസ്സിലാക്കുന്നില്ലെന്ന വിമര്‍ശത്തോടെ ഈമാസം 17നാണ് "ദേശാഭിമാനി' വാര്‍ത്ത പ്രസിദ്ധീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home