കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്
കൊലവിളിയുയായി യുഡിഎസ്‌എഫ് ആഹ്ലാദ പ്രകടനം

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ യുഡിഎസ്എഫ് പ്രവർത്തകർ പൊലീസിനെ കൈയേറ്റംചെയ്യുന്നു
തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ തീവ്രനിലപാടുള്ള ഫ്രെട്ടേണിറ്റിയുടെ വോട്ടിൽ വിജയിച്ച യുഡിഎസ്‌എഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിൽ കൊലവിളിയും അക്രമങ്ങളും. എസ്‌എഫ്‌ഐയുടെ ജില്ലാ – സംസ്ഥാന നേതാക്കളുടെ പേരെടുത്ത് അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞു. ക്യാന്പസില്‍ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സ്ഥാപിച്ച പതാകകളും തോരണങ്ങളും യുഡിഎസ്‌എഫ് പ്രവർത്തകർ വലിച്ചുകീറി. ആഹ്ലാദം അതിരുകടക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് ക്യാന്പസിലും പരിസരത്തും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയെങ്കിലും എംഎസ്‌ഫ്– കെഎസ്‌യു പ്രവർത്തകർ ക്യാന്പസിലാകെ അഴിഞ്ഞാടി. പ്രകടനം കാന്റീൻ പരിസരത്ത് എത്തിയതോടെ എസ്‌എഫ്‌ഐ കൊടിമരം ലക്ഷ്യമിട്ട് ഇവർ എത്തിയെങ്കിലും പൊലീസ് പ്രതിരോധിച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഇവർ പൊലീസിനെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.










0 comments