ad
Deshabhimani

സെമി കാണാതെ എംഎസ്‌പിയും പുറത്ത്

s

കേരള പൊലീസ് സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എംഎസ്‍പിയെ തോല്‍പ്പിച്ച കോഴിക്കോട് സിറ്റി ടീം താരങ്ങളുടെ ആഹ്ലാദം

avatar
സ്വന്തം ലേഖകന്‍.....

Published on Aug 20, 2026, 12:30 AM | 1 min read

മലപ്പുറം

കേരള പൊലീസ് സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് എംഎസ്‍പി ടീം പുറത്തായി. കോഴിക്കോട് സിറ്റിക്കെതിരെയുള്ള മത്സരത്തിന്റെ നിശ്ചിതസമയത്ത് ഒന്നുവീതം ഗോളുകള്‍നേടി സമനിലയായിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് തോല്‍വി വഴങ്ങിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ജില്ലയില്‍നിന്നുള്ള രണ്ട് ടീമുകളും പുറത്തായി. മലപ്പുറം ജില്ലാ പൊലീസ് ടീം ചൊവ്വാഴ്ച പ്രീ ക്വാര്‍ട്ടര്‍ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

ബുധനാഴ്ച നടന്ന രണ്ടാമത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്തനംതിട്ടയെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് ഇടുക്കി പരാജയപ്പെടുത്തി. മൂന്നാമത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഐആര്‍ബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കെഎപി 2 പരാജയപ്പെടുത്തി. നാലാമത് ക്വാര്‍ട്ടര്‍ ഫൈനലില്‍ കാസര്‍കോട് വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കെഎപി 4നെയാണ് പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ രാവിലെ ഏഴിന് ഒന്നാം സെമി ഫൈനലില്‍ കോഴിക്കോട് സിറ്റിയും ഇടുക്കിയും ഏറ്റുമുട്ടും. രാവിലെ ഒമ്പതിന് രണ്ടാം സെമി ഫൈനലില്‍ കാസര്‍കോടും കെഎപി 2വും കളത്തിലിറങ്ങും. വൈകിട്ട് നാലിനാണ് ഫൈനല്‍.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home