മത
നിരപേക്ഷ 
കാഹളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സി പ്രജോഷ്‌ കുമാർ

Published on Jun 17, 2025, 12:28 AM | 1 min read

നിലമ്പൂർ

തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിച്ച്‌ ജനങ്ങളെ ചേരിതിരിക്കാനുള്ള യുഡിഎഫ്‌ നീക്കത്തിനെതിരെ മതനിരപേക്ഷ ബദൽ ഉയർത്തി എൽഡിഎഫ്‌. ‘സമാധാനത്തിന്‌ മതനിരപേക്ഷ നിലമ്പൂർ’ മുദ്രാവാക്യമുയർത്തി 46 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മഹാകുടുംബ സദസ്സുകൾ നിലമ്പൂരിന്റെ മതേതര മനസ്സിന്റെ കരുത്തറിയിച്ചു. കനത്തമഴയിലും ആയിരങ്ങൾ അണിനിരന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ പ്രമുഖ എൽഡിഎഫ്‌ നേതാക്കളും മന്ത്രിമാരും സാംസ്‌കാരിക പ്രവർത്തകരും യുവജനസംഘടനാ നേതാക്കളും സംസാരിച്ചു.

നിലമ്പൂരിൽ തുടക്കംമുതൽ വർഗീയതയിലൂന്നിയാണ്‌ യുഡിഎഫ്‌ പ്രചാരണം. മുഖ്യമന്ത്രിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കാനായിരുന്നു ആദ്യ ശ്രമം. മതതീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ കൂട്ടുകെട്ടുണ്ടാക്കിയതിലൂടെ വർഗീയ പ്രചാരണത്തിന്‌ ശക്തികൂട്ടി. ഇടതുപക്ഷ നേതാക്കളെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കുന്ന വീഡിയോകൾ നിർമിച്ചു. ഇതിനെതിരെ എൽഡിഎഫ്‌ നൽകിയ പരാതിയിൽ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. വർഗീയ പ്രചാരണത്തിന്‌ എരിവേറ്റുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളുമാണ്‌ യുഡിഎഫ്‌ നേതാക്കൾ നടത്തുന്നത്‌. എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്‌ ലഭിക്കുന്ന രാഷ്‌ട്രീയാതീത പിന്തുണ ഭയന്നാണ്‌ യുഡിഎഫ്‌ വർഗീയ കൂടാരം പണിയുന്നത്‌. ഇതിനെതിരായ ചെറുത്തുനിൽപ്പായി കുടുംബസദസ്സുകൾ മാറി. വീടുകളിൽനിന്നും പ്രകടനമായാണ്‌ സ്‌ത്രീകൾ ഉൾപ്പെടെ സദസ്സുകളിലെത്തിയത്‌.

ചന്തക്കുന്ന്‌, ചുങ്കത്തറ എന്നിവിടങ്ങളിൽ എം എ ബേബി സംസാരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എളമരം കരീം, കെ രാധാകൃഷ്‌ണൻ, കെ കെ ശൈലജ, സി എസ് സുജാത, കെ എസ് സലീഖ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, വി എൻ വാസവൻ, എം ബി രാജേഷ്, ആർ ബിന്ദു, വി അബ്‌ദുറഹ്‌മാൻ, വീണാ ജോർജ്‌, ജെ ചിഞ്ചുറാണി, പി പ്രസാദ്, എംപിമാരായ ജോണ്‍ബ്രിട്ടാസ്, വി ശിവദാസന്‍, എ എ റഹീം, പി പി സുനീര്‍ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home