വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ
മലപ്പുറം
മുണ്ടുപറമ്പ് ബൈപാസ് ജങ്ഷനുസമീപം വീടിനുള്ളിൽ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ശനി ഉച്ചയോടെയാണ് സംഭവം. അമ്മയും നാലുവയസുള്ള കുഞ്ഞും ഗ്രില്ലിനകത്തായിരിക്കെ രണ്ടുവയസുള്ള ഇളയകുട്ടി അബദ്ധത്തിൽ മുറിയുടെ വാതിൽ അടയ്ക്കുകയായിരുന്നു. മുൻവശത്തെ വാതിലും ലോക്കായിരുന്നു.
മലപ്പുറം അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനലിന്റെ കമ്പി മുറിച്ച് അകത്ത് പ്രവേശിച്ചാണ് അമ്മയെയും കുഞ്ഞുങ്ങളെയും പുറത്തെത്തിച്ചത്. അസി. സ്റ്റേഷൻ ഓഫീസർ കെ പ്രതീഷിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കെ സന്ദീപ്, കെ അഭിലാഷ്, കെ അബ്ദുൽ ജബ്ബാർ, ടി ഹരീഷ്, രാഗേഷ്, വി ബൈജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.










0 comments