ഉന്നതസംഘം സ്ഥലം സന്ദർശിച്ചു
കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്

കൂട്ടായി ബീച്ച്
തിരൂർ
ജില്ലയുടെ ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനും ലോകനിലവാരത്തിലേക്ക് ബീച്ചിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബ്ലൂ ഫ്ലാഗ് പ്രോജക്ട് കൂട്ടായി ബീച്ചിൽ.
ബ്ലൂ ഫ്ലാഗ് പ്രോജക്ട് സാധ്യത വിലയിരുത്തുന്നതിനായി ജില്ലാ വികസന കമീഷണർ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൂട്ടായി കശ്മീർ ബീച്ച് സന്ദർശിച്ചു.
ഇന്ത്യയിൽ 11 ബീച്ചുകൾക്കാണ് ഇതുവരെ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചത്. കേരളത്തിൽ കാപ്പാട് ബീച്ചിനുമാത്രമാണ് ഈ പദവിയുള്ളത്. സാഗി പദ്ധതിയുടെ ഭാഗമായി മംഗലം പഞ്ചായത്ത് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കൂട്ടായി ബീച്ചിനെ ബ്ലൂ ഫ്ലാഗ് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി ജല പരിശോധന അടുത്തയാഴ്ച തുടങ്ങും.
മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി, ഡിടിപിസി സെക്രട്ടറി വിപിൻ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിക്, ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ആതിര, മംഗലം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് അനീഷ്, ജനപ്രതിനിധികളായ ടി പി ഇബ്രാഹിംകുട്ടി, ഷബീബ്, ഇസ്മായിൽ പട്ടത്ത്, ശിഹാബ് എന്നിവരും കലക്ടറോടൊപ്പം സ്ഥലം സന്ദർശിച്ചു.









0 comments