ad
Deshabhimani

കാഴ്‌ചകൾ ഓരോന്നും കാടാണ്‌

a

കോട്ടക്കുന്ന്‌ ആര്‍ട്ട് ഗാലറിയിലെ വന്യജീവി ഫോട്ടോ പ്രദര്‍ശനത്തിൽനിന്ന്‌

avatar
സ്വന്തം ലേഖിക

Published on Oct 09, 2025, 12:36 AM | 1 min read

മലപ്പുറം

​ഓരോ ഫ്രെയിമിലും നിറഞ്ഞ കാടാണ്‌. ക​രി​യി​ലക്കി​ളിയും കാട്ടാനയും കടുവയും കൂടെ നാ​ഗവള്ളിയും മുറികൂട്ടിയുമെല്ലാമുണ്ട്‌. കണ്ടതും കേട്ടതുമായ കാടിന്റെ കാഴ്‌ചകളുമായാണ്‌ ജില്ലാ സാമൂഹ്യവനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടക്കുന്ന്‌ ആര്‍ട്ട് ഗാലറിയിൽ വന്യജീവി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്‌. 2025ലെ വന്യജീവി വാരാഘോഷ ഭാഗമായി പൊതുജനങ്ങളിൽ വനസമ്പത്തിനെക്കുറിച്ച്‌ അവബോധം സൃഷ്‌ടിക്കുക, കാടകം പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പ്രദർശനം.

കരടി, കു​ര​ങ്ങ്, മാ​ൻ എന്നിവയ്‌ക്കൊപ്പം വെ​ള്ളിവ​ര​യ​ൻ, വ​ർണ​​കൊ​ക്ക്, മ​ല​വ​ര​മ്പ​ൻ, നാ​ട്ടു​വേ​ഴാ​മ്പൽ, ക​രി​യി​ലക്കി​ളി, കോ​ഴി​വേ​ഴാ​മ്പ​ൽ തു​ട​ങ്ങി​ വ്യ​ത്യ​സ്ത ഇ​നം പക്ഷി​ക​ളു​ടെയും ജി​ല്ല​യി​ലെ ത​ണ്ണീ​ർ​ത്ത​ട പ​ക്ഷി​ക​ളുടെയും പൂമ്പാ​റ്റ​ക​ളു​ടെ​യും ചെ​ടി​ക​ളു​ടെ​യും ചിത്രങ്ങൾ പ്ര​ദ​ർ​ശ​ന​ത്തി​ലുണ്ടായി. നാ​ഗ​വ​ള്ളി, മു​റി​കൂ​ട്ടി, ക​രി​ങ്കു​റി​ഞ്ഞി, കൂ​വ​ളം, പ​നി​കൂ​ർ​ക്ക​, കീ​ഴാ​ർ​നെ​ല്ലി, ചെ​മ്പ​ര​ത്തി, ക​രി​നൊ​ച്ചി തു​ട​ങ്ങി​യ ഒ‍ൗഷധസ​സ്യ​ങ്ങ​ളു​ടെ വ​ലിയൊ​രു ശേഖര​വും ഇ​ടം​പി​ടി​ച്ചു. 150ഓളം ഫോട്ടോകളാണ്‌ പ്രദർശിപ്പിച്ചത്‌.

വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർമാ​രാ​യ സ​ബ​രി ജാ​ന​കി, കാ​ഞ്ച​ന അ​നി​ൽ, സു​ജീ​ഷ് പു​ത്ത​ൻവീ​ട്ടി​ൽ തുടങ്ങിയവരാണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ പ​ക്ഷി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്ത​ത്. ഡിപ്പാർട്ട്‌മെന്റ്‌ ജീവനക്കാർ പകർത്തിയ ചിത്രങ്ങളുമുണ്ടായിരുന്നു. പൊതുജനങ്ങളിൽനിന്ന്‌ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ സെക്ടർ ഫോറസ്റ്റ്‌ ഓഫീസർ വി വിജയൻ പറഞ്ഞു. പ്രദര്‍ശനം ബുധനാഴ്‌ച സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home