ad
Deshabhimani

കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

s

കർഷക സംഘം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം വേങ്ങരയിൽ സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 12, 2026, 12:46 AM | 2 min read

വേങ്ങര

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്‌ കെ വി രാമകൃഷ്‌ണൻ നഗറിൽ (എപിഎച്ച്‌ ഓഡിറ്റോറിയം) ഉജ്വല തുടക്കം. സമ്മേളന നഗറിൽ ജില്ലാ പ്രസിഡന്റ്‌ പി ജ്യോതിഭാസ്‌ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷററർ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനംചെയ്‌തു. സ്വാഗതസംഘം കൺവീനർ കെ ടി അലവിക്കുട്ടി സ്വാഗതം പറഞ്ഞു. പി ജ്യോതിഭാസ്‌ അധ്യക്ഷനായി.

പി കെ അബ്ദുള്ള നവാസ്‌ രക്തസാക്ഷി പ്രമേയവും കെ നാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി എം ഷ‍ൗക്കത്ത്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എ സി മൊയ്‌തീൻ എംഎൽഎ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ ടി അലവിക്കുട്ടി കണക്ക്‌ അവതരിപ്പിച്ചു. പി ജ്യോതിഭാസ്‌, പി കെ അബ്ദുള്ള നവാസ്‌, ഗീത പള്ളിയാലിൽ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. സമ്മേളന നടത്തിപ്പിന്‌ വിവിധ സബ്‌ കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

പ്രമേയം: പി കെ ഖലിമുദീൻ (കൺവീനർ), ടി സത്യൻ, ടോം കെ തോമസ്‌, കെ ഹരിദാസൻ, കെ നാരായണൻ, രാജഗോപാലൻ, എം സുകുമാരൻ. മിനുട്‌സ്‌: എ ടി റെജി (കൺവീനർ), ടി കെ സുൽഫിക്കർ, കെ കെ രാജീവ്‌, പി കെ മധു. ക്രഡൻഷ്യൽ: മോഹനൻ പുളിക്കൽ (കൺവീനർ), കെ സുന്ദരരാജൻ, കെ ഭാസ്‌കരൻ, പി കെ മുബഷീർ, ഖമറുന്നീസ അഹമ്മദ്‌, എൻ അഷറഫ്‌. കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സിപിഐ എം മുതിർന്ന നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ദിവാകരൻ, കെ ദേവിക്കുട്ടി, രജീഷ്‌ ഉ‍ൗപ്പാല, സംഘാടക സമിതി ചെയർമാൻ സബാഹ് കുണ്ടുപുഴക്കൽ എന്നിവർ പങ്കെടുത്തു.

ചർച്ചക്ക്‌ ശേഷം പൊതുചർച്ച ആരംഭിച്ചു. വൈകിട്ട്‌ പൊതുസമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ കാലിക്കറ്റ്‌ റെഡ് ബാന്റിന്റെ മ്യൂസിക് നൈറ്റ് അരങ്ങേറി.

ബുധൻ രാവിലെ പൊതുചർച്ച തുടരും. തുടർന്ന്‌ ചർച്ചക്കുള്ള മറുപടി, പ്രമേയങ്ങളുടെ അവതരണം, ക്രഡൻഷ്യൽ റിപ്പോര്‍ട്ട്‌ അവതരണം, പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്‌, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്‌ എന്നിവ നടക്കും. സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ വൈകിട്ട്‌ നാലിന്‌ കുറ്റാളൂർ സബാഹ് സ്‌ക്വയറിൽനിന്ന് പ്രകടനം ആരംഭിക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡന്റ്‌ എം വിജയകുമാർ എന്നിവർ സംസാരിക്കും.



കൃഷിനാശമുണ്ടായവരെ സഹായിക്കണം

പ്രകൃതിക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് സാമ്പത്തിക സഹായം നൽകി സംരക്ഷിക്കണമെന്ന് കർഷക സംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിലുണ്ടായ മഴയിലും പ്രകൃതിക്ഷോഭത്തിലും കേരളത്തിലാകെ ഏതാണ്ട് 9,332 ഹെക്ടർ കൃഷിനാശമാണുണ്ടായത്. അതിലൂടെ 127 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ കർഷകർക്കുണ്ടായത്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കാർഷിക വായ്പയെടുത്ത കർഷകരെ സംബന്ധിച്ച് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.

ജില്ലയിലെ മലയോര പ്രദേശങ്ങളിലും ഇടനാട്ടിലും തീരപ്രദേശത്തും ഒരുപോലെ കർഷകർക്ക് ദുരിതം നേരിടേണ്ടിവന്നിട്ടുണ്ട്. നെല്ല്, വാഴ, മരച്ചീനി, കിഴങ്ങുവർഗങ്ങൾ, റബർ തുടങ്ങിയ വിളകൾ നശിച്ചവയിൽ ഉൾപ്പെടുന്നു. പ്രളയത്തെ നേരിടാൻ കേന്ദ്ര സഹായമോ, നഷ്ടപരിഹാരം പഠിക്കുന്നതിനുള്ള കേന്ദ്ര സംഘമോ ഇതുവരെ കേരളത്തിൽ എത്തിയിട്ടില്ല. ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ഒന്നുംചെയ്യാൻ സംസ്ഥാന സർക്കാരിനും കഴിഞ്ഞിട്ടില്ല. ജില്ലയിലെ കർഷകരുടെ കടബാധ്യതകളിലും പലിശയിലും ഉദാരമായ സമീപനം സ്വീകരിക്കാനും അടിയന്തര സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home