ad
Deshabhimani

ഇത്‌ ഞങ്ങളുടെയും 
പൂക്കാലം

a

പൂക്കോട്ട‍ൂർ പ്രതീക്ഷ ബഡ്‌സ്‌ സ്‌പെഷ്യൽ സ്‌കൂളിലെ 
വിദ്യാർഥികൾ പൂ കൃഷിയിടത്തിൽ

വെബ് ഡെസ്ക്

Published on Aug 19, 2026, 12:01 AM | 1 min read

മലപ്പുറം

പൂക്കളും നാടൻ പച്ചക്കറികളുമായി ഓണം കളറാക്കാനുള്ള ഒരുക്കത്തിലാണ്‌ ബഡ്‌സ്‌ വിദ്യാർഥികൾ. കുടുംബശ്രീക്കുകീഴിലെ ബഡ്‌സ്‌ – റീഹാബിലിറ്റേഷൻ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ്‌ ഓണവിപണി ലക്ഷ്യമാക്കി പൂക്കളും പച്ചക്കറികളും കൃഷിയിറക്കിയിട്ടുള്ളത്‌. ബഡ്‌സ്‌ സ്‌കൂളുകളുടെയും റീഹാബിലിറ്റേഷൻ സെന്ററുകളോടും ചേർന്നുള്ള സ്ഥലങ്ങളിലാണ്‌ കൃഷിയിറക്കിയത്‌. ജില്ലയിൽ 80 ബഡ്‌സ്‌ സ്ഥാപനങ്ങളാണുള്ളത്‌. ഇവിടെയുള്ള കുട്ടികളുടെ കായികശേഷി പരിപോക്ഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്ഥാപനങ്ങളിൽ കൃഷി നടത്തുന്നത്‌. നാടൻ പച്ചക്കറികളാണ്‌ കൃഷിയിറക്കുന്നത്‌. ഓണക്കാലത്ത്‌ പൂക്കളും. കുടുംബശ്രീയുടെയും കൃഷിവകുപ്പിന്റെയും സഹായത്തോടെയാണ്‌ പ്രവർത്തനം. അഗ്രി തെറാപ്പി പദ്ധതിയിൽ ഒരു സ്ഥാപനത്തിന്‌ 5000 രൂപവീതം 80 സ്ഥാപനങ്ങൾക്കായി 4,00000 രൂപയാണ്‌ കുടുംബശ്രീ നൽകിയത്‌.

പൂക്കോട്ട‍ൂർ പ്രതീക്ഷ ബഡ്‌സ്‌ സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾ 30 സെന്റിലാണ്‌ പൂ കൃഷി ഇറക്കിയിരിക്കുന്നത്‌. രണ്ടായിരത്തിലധികം ചെണ്ടുമല്ലി തൈകളാണ്‌ നട്ടത്‌. അപ്രതീക്ഷ മഴയിൽ കുറച്ച്‌ ഭാഗം വെള്ളം കേറിയെങ്കിലും ഭൂരിഭാഗം തൈകളും വിളവെടുക്കാൻ പാകപ്പെട്ടിട്ടുണ്ട്‌. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നാണ്‌ പരിപാലനം. പൂക്കൾ കുടുംബശ്രീ ഓണച്ചന്തകളിലൂടെയാണ്‌ വിൽക്കുക. കിട്ടുന്ന വരുമാനം വിദ്യാർഥികൾക്ക്‌ പങ്കിട്ടുനൽകുകയാണ്‌ പതിവ്‌. ചെറിയ തുകയാണെങ്കിൽ സ്‌കൂളിൽതന്നെ കുട്ടികളുടെ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കും. അടുത്തദിവസം വിളവെടുപ്പ്‌ നടത്താനുള്ള തയ്യാറെടുപ്പിലാണ്‌ വിദ്യാർഥികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home